എം.ഡി.എം.എയുമായി ബാംഗ്ലൂർ സ്വദേശി പിടിയിൽ. കെമ്പപുര, ധീരജ് ഗോപാൽ(43)നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. ഇന്ന് ഉച്ചയോടെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പട്രോളിങ് ഡ്യൂട്ടിക്കിടെയാണ് 0.89 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടുന്നത്. എസ്. ഐ അജീഷ് കുമാർ, എ.എസ്.ഐ അശോകൻ, എസ്.സി. പി.ഒ ഷൈജു, സി.പി.ഒമാരായ സജീവൻ, സീത എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







