ചൂരൽമല ദുരന്തത്തിൽ ജീവനോപാധിയായ ജീപ്പ് നഷ്ടപ്പെട്ട അനീഷിന് ജീപ്പ് കൈമാറി ഡിവൈഎഫ്ഐ. ജീപ്പ് നൽകുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചിരുന്നു.
മേപ്പാടി മാനിവയലിൽ വെച്ച് സംസ്ഥാന സെക്രട്ടറി വി.കെ സനോജ് , സംസ്ഥാന പ്രസിഡണ്ട് വി.വസീഫ് എന്നിവർ ചേർന്ന് അനീഷിനും ഭാര്യ സയനയ്ക്കും താക്കോൽ കൈമാറി. ജില്ലാ സെക്രട്ടറി കെ.റഫീഖ് , പ്രസിഡണ്ട് കെ.എം ഫ്രാൻസിസ് , ട്രഷറർ കെ.ആർ ജിതിൻ , സി.ഷംസുദ്ദീൻ , അർജ്ജുൻ ഗോപാൽ , ബിനീഷ് മാധവ് എന്നിവർ നേതൃത്വം നൽകി.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







