കോളിയാടി : സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസറായി തെരെഞ്ഞെടുത്ത നെന്മേനി കൃഷി ഓഫീസർ അനുപമ കൃഷ്ണയെ നെന്മേനി ഗ്രാമ പഞ്ചായത്തിലെ പാടശേഖര -കുരുമുളക് – കേര കർഷക സമിതികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ആദരിച്ചു.
നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സമിതി പ്രസിഡന്റ് നിലാഷിന്റെ അധ്യക്ഷതയിൽ സെക്രട്ടറി ദിലീപ് kk സ്വാഗതവും പി സി വിജയകുമാർ നന്ദിയും പറഞ്ഞു.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







