മേപ്പാടി: മുണ്ടക്കൈ ദുരന്ത നിവാരണ പദ്ധതികളുടെ ഭാഗമായി നടവയൽ സി എം കോളേജ് മുന്നോട്ട് വെക്കുന്ന “കരുതലിന് കരുത്തേകാം” ‘അതിജീവനം’ പദ്ധതിയുടെ രണ്ടാഘട്ടം പ്രഖ്യാപനവും ഓട്ടോറിക്ഷ വിതരണവും നടത്തി. കോളജിലെ വിദ്യാർഥികളും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും പൊതു ജനങ്ങളും സമാഹരിച്ച തുകയിൽ വാങ്ങിയ ഓട്ടോറിക്ഷയുടെ താക്കോൽദാനം ചൂരൽമല സ്വദേശി ഷെജലിന് ചടങ്ങിൽ കൈമാറി. സിഎം കോളേജ് ചെയർമാൻ ടി കെ അബ്ദുറഹ്മാൻ ബാഖവി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ സഹദ് കെ പി അധ്യക്ഷത വഹിച്ചു.
ഉരുൾ പൊട്ടൽ ദുരന്ത നിവാരണത്തിന് കോളേജ് മുന്നോട്ട് വെക്കുന്ന പദ്ധതികളുടെ രണ്ടാം ഘട്ട പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് ക്ഷേമാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നടത്തി. ചടങ്ങിൽ മാർത്തോമാ സഭാ അദ്ധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ ആശംസ പ്രസംഗം നടത്തി.മാർത്തോമ്മാ സഭ കുന്നംകുളം മലബാർ ഭദ്രാസന അദ്ധ്യക്ഷൻ ഡോ മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പാ. സി എം കോളേജ് ഡയറക്ടർ ടി കെ സൈനുദ്ദീൻ, മുസ്ലിം ലീഗ് കൽപ്പറ്റ മണ്ഡലം പ്രസിഡൻ്റ്. ടി ഹംസ , എസ് വൈ എസ് ജില്ലാ പ്രസിഡൻ്റ് ബഷീർ സഹദി
മേപ്പാടി മുസ്‌ലിം മഹല്ല് കമ്മിറ്റി സെക്രട്ടറി അലി മാസ്റ്റർ എന്നിവർ സംസാരിച്ചു.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







