അര്‍ബുദ ചികിത്സക്കുള്ള മരുന്നുകള്‍ വിലക്കുറവില്‍

അര്‍ബുദ ചികിത്സക്കുള്ള വിലകൂടിയ മരുന്നുകള്‍ ഇടനിലക്കാരില്ലാതെ കമ്പനി വിലക്ക് രോഗികള്‍ക്ക് ലഭ്യമാകുന്നു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ തിരഞ്ഞെടുത്ത 14 കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികളിലാണ് ആദ്യഘട്ടത്തില്‍ ലാഭരഹിത കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. ഫാര്‍മസികളില്‍ സംഭരിക്കുന്ന മരുന്നുകള്‍ക്ക് രണ്ട് ശതമാനം സേവനചെലവ് മാത്രമാണ് ഈടാക്കുന്നത്. ആരോഗ്യ വകുപ്പാണ് പദ്ധതി ആവിഷ്‌കരിച്ചത്. നിലവിലുള്ള കാരുണ്യ കമ്യൂണിറ്റി ഫാര്‍മസിയുടെ ഒരുഭാഗം കൗണ്ടറിനായി മാറ്റിവെക്കും. സംസ്ഥാന വ്യാപകമായി 14 ജില്ലകളിലും ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ (ഓഗസ്റ്റ് 30) മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ആരോഗ്യ-കുടുംബക്ഷേമ-വനിതാ- ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് അധ്യക്ഷയായി.

വയനാട് ഗവ മെഡിക്കല്‍ കോളേജിലെ കാരുണ്യ ഫര്‍മസി ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ആദ്യ വില്പന നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി. ദിനീഷ്, ആശുപത്രി സൂപ്രണ്ട് ഡോ പി.പി രാജേഷ്, ഗവ മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ കെ. മുഹമ്മദ് അഷ്റഫ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ ആന്‍സി മേരി ജേക്കബ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബി.ഡി അരുണ്‍ കുമാര്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, സ്റ്റോര്‍ വെരിഫിക്കേഷന്‍ ഓഫീസര്‍ കെ. സഹീദ, കെ.എം.എസ്.സി.എല്‍ ജില്ലാ മാനേജര്‍ നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

മരുന്നുകള്‍ക്ക് 26 മുതല്‍ 96 ശതമാനം വിലക്കുറവ്

മരുന്നുകള്‍ വിപണിവിലയില്‍ നിന്നും 26 മുതല്‍ 96 ശതമാനം വിലക്കുറവില്‍ ലഭ്യമാക്കും. വിപണിയില്‍ 1.73 ലക്ഷംരൂപ വിലയുള്ള പാസോപാനിബ് 93 ശതമാനം വില ക്കുറവില്‍ 11892.38 രൂപയ്ക്ക് ലഭിക്കും. 2511 രൂപ വിലയുള്ള സൊലെന്‍ഡ്രോണിക് ആസിഡ് ഇന്‍ജക്ഷന് 96.39 രൂപ. അബിറാടെറൊണ്‍, എന്‍സാലുറ്റമൈഡ് ടാബ്ലറ്റുകള്‍, റിറ്റുക്‌സ്വിമാബ്, ജെംസൈടാബിന്‍, ട്രാസ്റ്റുസുമാബ് ഇന്‍ജക്ഷനുകള്‍ തുടങ്ങി 64 ഇനം ആന്റി ക്യാന്‍സര്‍ മരുന്നുകളും ലാഭരഹിത കൗണ്ടറില്‍ കമ്പനി വിലക്ക് ലഭിക്കും.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.

41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കൃഷ്ണഗിരി, പാതിരിപ്പാലം, കൊളഗപ്പാറ ഉജാലപ്പടി ഭാഗങ്ങളിൽ നാളെ (ജനുവരി 12) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും Facebook Twitter WhatsApp

ജനപ്രതിനിധികൾ പിന്നോക്ക വിഭാഗങ്ങളുടെ ഉയർച്ചക്കായി പ്രവർത്തിക്കണം. കെ എം ഷാജി

മുട്ടിൽ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അവരുടെ അധികാരപരിധിയിൽ വരുന്ന പിന്നോക്ക ജനവിഭാഗങ്ങളുടെയും ദുർബല വിഭാഗങ്ങളുടെയും പുരോഗതിക്കായി ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും അഴിമതി രഹിതമായ പൊതു ജീവിതം നയിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന

കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് പരിക്ക്

കാര്യമ്പാടി: കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. കാര്യമ്പാടി പൊങ്ങിണിത്തൊടി മണികണ്ഠനാണ് പരിക്കേറ്റത്.അപകടത്തിൽ പരിക്കേറ്റ ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp

തിരുനാൾ സമാപിച്ചു.

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, തിരുനാൾ ആഘോഷം സമാപിച്ചു. ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാനയ്ക്ക് റവ. ഫാദർ റോബിൻസ് കുമ്പളകുഴിയിൽ കാർമികത്വം വഹിച്ചു. കരിമാനി ഇൻഫെൻ്റ് ജീസസ്

സർവജന ഹൈസ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി

സുൽത്താൻ ബത്തേരി ഗവ. സർവജന ഹൈസ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം കൃഷി ശീലമാക്കുക എന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.