സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന 55 വയസ്സിന് താഴെ പ്രായമുള്ള വിധവകള്ക്ക് സംരംഭങ്ങള് തുടങ്ങാന് വനിത ശിശുവികസന വകുപ്പ് സഹായഹസ്തം ധനസഹായം നല്കുന്നു. വാര്ഷിക വരുമാനം ഒരു ലക്ഷം രൂപയില് താഴെയുള്ള വിധവകള്ക്ക് അപേക്ഷിക്കാം. ഒറ്റത്തവണയായി 30000 രൂപ ധനസഹായം ലഭിക്കും. ചുരുങ്ങിയത് അഞ്ച് വര്ഷം തൊഴില് സംരംഭം നടപ്പിലായിരിക്കണം. അപേക്ഷകള് ഓണ്ലൈനായി www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഒക്ടോബര് ഒന്ന് വരെ സമര്പ്പിക്കാം. അങ്കണവാടികളില് നിന്നും ഐ.സി.ഡി.എസ് ഓഫീസില് നിന്നും ജില്ലാ വനിതാ ശിശുവികസന ഓഫീസില് നിന്നും കൂടുതല് വിവരങ്ങള് ലഭിക്കും. മുന്വര്ഷം ധനസഹായം കൈപ്പറ്റിയവര് അപേക്ഷിക്കേണ്ടതില്ല. ഫോണ് 04936 296362

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







