സഹായഹസ്തവുമായി എത്തിയവര്‍ക്ക് നന്ദി പറഞ്ഞ് എം എല്‍ എയും ജില്ലാപഞ്ചായത്ത് പ്രസിഡന്റും

കല്‍പ്പറ്റ: ഉരുള്‍ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല ജി വി എച്ച് എസ്, മുണ്ടക്കൈ ജി എല്‍ പി എസ്, സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പഠനം തുടരുന്നതിനായി മേപ്പാടിയില്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായി അഡ്വ. ടി സിദ്ധിഖ് എം എല്‍ എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ എന്നിവര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സെപ്റ്റംബര്‍ രണ്ടിന് കുട്ടികളുടെ പഠനത്തിന് തുടക്കം കുറിച്ചുകൊണ്ട് എല്ലാവരും ഒത്തൊരുമിച്ച് പുനപ്രവേശനോത്സവം നടത്തും. വെള്ളാര്‍മല ജി വി എച്ച് എസ് മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മുണ്ടക്കൈ ജി എല്‍ പി സ്‌കൂള്‍ മേപ്പാടി കമ്മ്യൂണിറ്റി ഹാളിലുമാണ് പ്രവര്‍ത്തിക്കുക. കുട്ടികള്‍ക്ക് പഠനസൗകര്യമൊരുക്കുന്നതിനായി 60 ലക്ഷത്തോളം രൂപയാണ് ചിലവ് പ്രതീക്ഷിച്ചത്. ഇതില്‍ വിവിധ ഏജന്‍സികളും എന്‍ ജി ഒകളും ചേര്‍ന്ന് 56 ലക്ഷത്തോളം രൂപയാണ് കുട്ടികള്‍ക്ക് പഠനസൗകര്യമൊരുക്കുന്നതിനായി ചിലവഴിച്ചത്. ഈയവസരത്തില്‍ ദുരന്തമുഖത്ത് നിന്നും അതിജീവനത്തിലേക്ക് നീങ്ങുന്ന നമ്മുടെ കുട്ടികള്‍ക്കായി ഇത്രയും രൂപ ചിലവിട്ട കാഡ്‌കോ, ഫാസ്റ്റ് യു എ ഇ, ജി യു പി എസ് പുറത്തൂര്‍, കുവൈത്ത് എന്‍ജിനീയേഴ്‌സ് ഫോറം, ഫിറ്റ്, സീഡ്‌സ്, മദര്‍ തെരേസ ചാരിറ്റബിള്‍ ട്രസ്റ്റ് ആന്റ് മദര്‍ തേരെസാ ഫോറം എന്നീ ഏജന്‍സികളോടും എന്‍ ജി ഓകളോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുകയാണെന്നും ഇരുവരും പറഞ്ഞു. ഫര്‍ണിച്ചറുകള്‍, പാത്രങ്ങള്‍, എ പി ജെ ഹാളിലെ ക്ലാസ്മുറി തിരിക്കല്‍, പെയിന്റിംഗ്, പ്രീപ്രൈമറി സ്‌കൂളിലെ കുട്ടികള്‍ക്കുള്ള സാധനസാമഗ്രികള്‍ എന്നിങ്ങനെ കുട്ടികള്‍ക്ക് ആവശ്യമായതെല്ലാം അതിവേഗത്തില്‍ സജ്ജമാക്കാന്‍ സാധിച്ചത് ഇവരുടെയെല്ലാം സഹായഹസ്തങ്ങള്‍ കൊണ്ടാണ്. വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ പഠനം പുനരാരംഭിക്കുന്നതിനായി ജില്ലാപഞ്ചായത്ത് തുടക്കം മുതല്‍ തന്നെ ശ്രദ്ധേയമായ ഇടപെടലുകള്‍ക്കാണ് നേതൃത്വം നല്‍കിയത്. പശ്ചാത്തല സൗകര്യമൊരുക്കുന്നതിനും ഏകോപനത്തിനും നിരന്തരമായ പ്രവര്‍ത്തനങ്ങളാണ് ജില്ലാപഞ്ചായത്ത് നടത്തിയത്. ഉരുള്‍ദുരന്തത്തില്‍ നഷ്ടമായ മുണ്ടക്കൈയിലെ പ്രീപ്രൈമറി അതുപോലെ തന്നെ തുടരനാണ് തീരുമാനിച്ചിരിക്കുന്നത്. സൈലത്തിന്റെ സഹായത്തോടെയാണ് പ്രീപ്രൈമറി ടീച്ചര്‍ക്കുള്ള വേതനം നല്‍കുക. സ്‌കൂളിന് ആവശ്യമുള്ള ക്ലാസ്മുറികള്‍, ടോയ്‌ലറ്റുകള്‍ ഉള്‍പ്പെടെ ബില്‍ഡിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യ നാലുകോടി ചിലവിട്ട് നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ്. ഇത്തരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച സൗകര്യം ഒരുക്കുന്നതിനായി എത്തുന്നവരോടുള്ള കൃതജ്ഞതയും രേഖപ്പെടുത്തുകയാണ്. സെപ്റ്റംബര്‍ രണ്ട് തിങ്കളാഴ്ച രാവിലെ 10 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്ന പുനപ്രവേശനോത്സവത്തോടെ വീണ്ടും ദുരന്തത്തിന്റെ ഓര്‍മ്മകളില്‍ നിന്നും പഠനത്തിന്റെ ലോകത്തേക്ക് നടക്കുകയാണ് നമ്മുടെ കുട്ടികള്‍. അവര്‍ക്കുള്ള യാത്രാ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജു ഹെജമാഡി എന്നിവര്‍ പങ്കെടുത്തു.

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.