ഫ്ലെയർ 2.0; ബത്തേരിയുടെ വിദ്യാഭ്യാസ വികസന സ്വപ്‌നങ്ങൾ പുതിയ മാനങ്ങളിലേക്ക്

ബത്തേരി: ബത്തേരി നിയോജക മണ്ഡലത്തിൻ്റെ സമഗ്ര വിദ്യാഭ്യാസ  വികസ പദ്ധതിയായ ഫ്ലെയർ  പദ്ധതിയുടെ രണ്ടാഘട്ട  ഉദ്ഘാടനം മീനങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഐ സി ബാലകൃഷ്ണൻ എം എൽ എ നിർവഹിച്ചു. പദ്ധതിയിലൂടെ വിദ്യാഭ്യാസ രംഗത്ത് ബത്തേരി നിയോജകമണ്ഡലത്തിനെ കേരളത്തിനു തന്നെ മാതൃയാക്കാവുന്ന ഒന്നായി മാറ്റിയെടുക്കുന്നതിനും മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ സമഗ്രമായ വിദ്യാഭ്യാസ ഉന്നമനം സാധ്യമാക്കുന്നതിനും വേണ്ടിയാണ് പദ്ധതിക്ക് രൂപംനൽകിയതെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ഫ്ലെയർ ബ്രിഡ്ജ് പ്രോഗ്രാം, ഫ്ലെയർ കേഡറ്റ് പ്രോഗ്രാമുകൾ,വിവിധ മത്സര പരീക്ഷയുടെ കോച്ചിങ്ങുകൾ,              ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ,സ്കോളർഷിപ്പ് പരീക്ഷകൾ എന്നിവയെല്ലാം ഫ്ലെയർ  2.0 പദ്ധതിയുടെ ഭാഗമായി രൂപകൽപ്പന ചെയ്തിരിക്കുന്നതായി പദ്ധതി വിശദീകരണം നടത്തി സംസാരിച്ച വി ക്യാൻ സോഷ്യൽ ഇന്നൊവേറ്റേഴ്സ് സി ഇ ഒ അഖിൽ കുര്യൻ അറിയിച്ചു .മീനങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ ഷിവികൃഷ്ണൻ സ്വാഗതം ആശംസിച്ചു ചടങ്ങിൽ മീനങ്ങാടി പഞ്ചായത്ത് പ്രസിഡൻറ് കെ ഇ വിനയൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി സിന്ധു ശ്രീധരൻ, വാർഡ് മെമ്പർ
ശ്രീ ടി പി ഷിജു, ,ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മീനങ്ങാടി എച്ച് എം ശ്രീമതി .സുമിത എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ച ചടങ്ങിൽ വടുവഞ്ചാൽ പ്രിൻസിപ്പൽ മനോജ് കെ വി നന്ദി അർപ്പിച്ചു.വിവിധ വിഷയങ്ങളിലെ  വിദഗ്‌ദ്ധരുടെ പരിശീലനത്തിലൂടെ  വിദ്യാർത്ഥികളുടെ  കഴിവുകളും അഭിലാഷങ്ങളും പരിപോഷിപ്പിക്കുന്നതിലൂടെ വിദ്യാഭ്യാസ മേഖലയിലെ  വ്യത്യസ്ത അവസരങ്ങളിലേക്ക് ജാലകം തുറക്കുകയാണ് പദ്ധതി.കോമേഴ്സ് മേഖലയുടെ സാധ്യതകളെ കുറിച്ച്  ട്രിപ്പിൾ ഐ അക്കാദമി ഹെഡ് ശ്രീ ഷെറിൻ കളത്തിലും,സയൻസ് മേഖലകളുടെ സാധ്യതകളെക്കുറിച്ച് സെഫയർ ഫ്യൂച്ചർ അക്കാദമി മാനേജിങ് ഡയറക്ടർ യഹിയ  പി അമയവും  സെഷൻ  നടത്തി കുട്ടികളിൽ അവബോധം സൃഷ്ടിച്ചു.

സ്വര്‍ണപ്പണയ വായ്പ 10,000 കോടി രൂപ കവിഞ്ഞു: കേരള ബാങ്ക് നാലാം സ്ഥാനത്ത്

സ്വര്‍ണ്ണപ്പണയ വായ്പ 10,000 കോടി രൂപ കവിഞ്ഞതോടെ സംസ്ഥാനത്തെ ബാങ്കുകളില്‍ നാലാം സ്ഥാനം കൈവരിച്ച് കേരള ബാങ്ക്. സ്വര്‍ണ്ണപ്പണയ വായ്പയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കി 2025 ഡിസംബര്‍ മുതല്‍ 2026 മാര്‍ച്ച് വരെ 100

പ്രവാസികൾക്ക് ആശ്വാസം; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നാട്ടിലേക്ക് വരേണ്ടതില്ല

തിരുവനന്തപുരം: പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും വെരിഫിക്കേഷന്‍ നടപടികള്‍ക്കും നാട്ടിലെത്തി നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ വ്യക്തമാക്കി. പ്രവാസി സംഘടനകളുടെ

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.

41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കൃഷ്ണഗിരി, പാതിരിപ്പാലം, കൊളഗപ്പാറ ഉജാലപ്പടി ഭാഗങ്ങളിൽ നാളെ (ജനുവരി 12) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും Facebook Twitter WhatsApp

ജനപ്രതിനിധികൾ പിന്നോക്ക വിഭാഗങ്ങളുടെ ഉയർച്ചക്കായി പ്രവർത്തിക്കണം. കെ എം ഷാജി

മുട്ടിൽ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അവരുടെ അധികാരപരിധിയിൽ വരുന്ന പിന്നോക്ക ജനവിഭാഗങ്ങളുടെയും ദുർബല വിഭാഗങ്ങളുടെയും പുരോഗതിക്കായി ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും അഴിമതി രഹിതമായ പൊതു ജീവിതം നയിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന

കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് പരിക്ക്

കാര്യമ്പാടി: കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. കാര്യമ്പാടി പൊങ്ങിണിത്തൊടി മണികണ്ഠനാണ് പരിക്കേറ്റത്.അപകടത്തിൽ പരിക്കേറ്റ ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.