മാനന്തവാടി : വയനാടിനെ മുഖവൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ് നടത്തി . ജ്യോതിർഗമയ , പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ്, ഹാർട്ട് ബീറ്റ് ട്രോമാ കെയർ എന്നിവ ചേർന്നാണ് പുഞ്ചിരി പദ്ധതി നടപ്പിലാക്കുന്നത് . ഹോട്ടൽ വയനാട് സ്ക്വയറിൽ നടന്ന ക്യാമ്പ് ജ്യോതിർഗമയെ കോഡിനേറ്റർ കെ എം ഷിനോജ് ഉദ്ഘാടനം ചെയ്തു . ബെസി പാറക്കൽ അധ്യക്ഷത വഹിച്ചു . ഡോ . മാത്യു റോയ്, ഡോ . പി കെ പ്രേമരാജൻ , ഡോ . ശതാക്ഷി സൂത് എന്നിവർ രോഗികളെ പരിശോധിച്ചു . പ്രേമരാജ് , മനു മത്തായി എന്നിവർ സംസാരിച്ചു. സർജറി ആവശ്യമാണെന്ന് കണ്ടെത്തിയവർക്ക് മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്ഡെ ആശുപത്രിയിൽ വച്ച് സൗജന്യ ശസ്ത്രക്രിയയും നിർവഹിക്കും.

ആധിപത്യം ഉറപ്പിക്കാൻ വാട്‌സ്ആപ്പ്; കാത്തിരുന്ന അപ്പ്‌ഡേറ്റ് ദാ വരുന്നു!
ഉപഭോക്താക്കൾ കാലങ്ങളായി കാത്തിരുന്ന അപ്പ്‌ഡേറ്റ് ഉടൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. 2009ൽ വാട്‌സ്ആപ്പ് ലോഞ്ച് ചെയ്തത് മുതൽ അക്കൗണ്ട് രജിസ്‌ട്രേഷൻ നടത്താൻ കഴിയുന്നതും കോൺടാക്ടുകൾ തെരയുന്നതുമെല്ലാം ഫോൺ നമ്പർ അടിസ്ഥാനമാക്കിയാണ്. എതിരാളികളായ ആപ്പുകൾ പ്രത്യേകിച്ച് ടെലഗ്രാമിൽ