സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭയും ബത്തേരിയുടെ സർവോത്മകമായ വികസനത്തിൽ എന്നും മുന്നിൽ നിൽക്കുന്ന റോട്ടറി ക്ലബ്ബും രുചിയുടെ സുൽത്താൻ വിൽട്ടൺ ഹോട്ടലുമായി ചേർന്ന് നടപ്പിലാക്കുന്ന സൗജന്യ ഉച്ചഭക്ഷണ വിതരണം ” വിശപ്പു രഹിത നഗരസഭ”
പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസിന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർമാൻ ടികെ രമേശ് നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലിഷ പി എസ് , കെ റഷീദ്, ടോം ജോസ്, ഷാമില ജുനൈസ്, സാലി പൗലോസ്, വിൽട്ടൺ ഹോട്ടൽ മാനേജിങ് ഡയറക്ടർ അബ്ദുൾ സത്താർ, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സി എം ചന്ദ്രൻ, അസിസ്റ്റന്റ് ഗവർണർ സണ്ണി വിളക്കുന്നേൽ ,
കൗൺസിലർമാരായ രാധാ രവീന്ദ്രൻ, സി കെ ആരിഫ്,
രാഷ്ട്രീയ പ്രതിനിധികളായ പി ആർ ജയപ്രകാശ്, വിനോദ്, വ്യാപാര സംഘടന പ്രതിനിധികളായ പി വൈ മത്തായി, ശശികുമാർ, പൊതുപ്രവർത്തകരായ ഖാദർ പട്ടാമ്പി, ഫാദർ ഡേവിഡ് എന്നിവർ യോഗത്തിൽ സംസാരിച്ചു.

പച്ചക്കറിവിളവെടുപ്പ് നടത്തി
എടപ്പെട്ടി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറി ലഭ്യമാക്കുന്നതിനായി എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും മുട്ടിൽ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം നിർമ്മിച്ച ഗൃഹാങ്കണപച്ചക്കറിത്തോട്ടത്തിൽ നിന്നും വിദ്യാർത്ഥികൾ വിളവെടുപ്പ് നടത്തി. പയർ,







