വെള്ളമുണ്ട :വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിലെ വാരാമ്പറ്റ യിലെ പ്രവാസി സഹോദരങ്ങളുടെ വീടുകളിൽ നടന്ന’ മോഷണങ്ങളിൽ പ്രതികളെ ഉടൻ കണ്ടെത്തണമെന്ന് യൂത്ത്
ലീഗ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു..
രണ്ടു മാസങ്ങൾക്ക് മുൻപാണ് വാരാമ്പറ്റയിലെ പ്രവാസികളായ മൂന്ന് സഹോദരങ്ങളുടെ വീടുകളിൽ വാതിലുകൾ കുത്തി തുറന്നു പണവും സ്വർണവും മോഷ്ടിച്ചത്.
സിസി ടി വി ദൃശ്യങ്ങളും ഫിംഗർ പ്രിന്റും ലഭിച്ചിട്ടും രണ്ടു മാസമായിട്ടും പ്രതികളെ കണ്ടെത്താൻ പോലീസിനു സാധിച്ചിട്ടില്ല.അന്വേഷണം
ഊർജിതമാക്കണമെന്നും പ്രഗൽഭരായ ഉദ്യോഗസ്ഥർക്ക് അന്വേഷണ ചുമതല നൽകി പ്രതികളെ എത്രയും വേഗം കണ്ടെത്തി ഒരു നാടിന്റെ ആശങ്ക അകറ്റണമെന്നും
യൂത്ത് ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു .യോഗത്തിൽ ജബ്ബാർ സി പി സ്വാഗതം പറഞ്ഞു സിദ്ധിഖ് .ഇ.വി അദ്യക്ഷത വഹിച്ചു അബൂട്ടി പുലിക്കാട്. ജിൻഷാദ് എ.സി,അയ്യൂബ്കെ.വി,സിറാജ് എം.സി, എന്നിവർ സംസാരിച്ചു.
.
പൊതുജനങ്ങള്‍ക്ക് ആക്ഷേപം അറിയിക്കാം
എടവക ഗ്രാമപഞ്ചായത്ത ആസ്തിയില്‍ ഉള്‍പ്പെടാത്തതും പൊതുജനങ്ങള്‍ ഉപയോഗിക്കുന്നതുമായ റോഡുകള്‍, നടപ്പാതകള്‍ സംബന്ധിച്ച വിവരങ്ങള്‍ ആസ്തി രജിസ്റ്ററില്‍