കാര്യമ്പാടി യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും,ജനപ്രതിനിധി കൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ ചരുവിള ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ടി.ഒ.പൗലോസ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓ ഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ തുളസീധരൻ,മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ നിധീഷ് കെ. വി.എന്നിവരെ ആദരിച്ചു.കരോൾഗാന മത്സരം നടത്തി വിജയികൾക്ക് സമ്മാ നങ്ങൾ നൽകി. ലെയോണ ബിജു,മാത്യൂസ്, വിമല എന്നിവർ സംസാരിച്ചു. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

നാട്ടിൽ സ്നേഹവും സഹോദര്യവും ഐക്യവും വേണം:മന്ത്രി ഒ.ആർ.കേളു.
കേണിച്ചിറ : കലുഷിതമായ കാലത്തിലൂടെയാണ് സമൂഹം കടന്നു പോകുന്നത്,ഇതുകൊണ്ടു തന്നെ നാട്ടിൽ സ്നേഹവും സഹോദര്യവും ഐക്യവും വേണമെന്ന് മന്ത്രി ഒ.ആർ.കേളു. പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയുടെ സുവർണ്ണജൂബിലി ആഘോഷ സമാപനവും ഓർമപ്പെരുന്നാളും





