കേണിച്ചിറ : കലുഷിതമായ കാലത്തിലൂടെയാണ് സമൂഹം കടന്നു പോകുന്നത്,ഇതുകൊണ്ടു തന്നെ നാട്ടിൽ സ്നേഹവും സഹോദര്യവും ഐക്യവും വേണമെന്ന് മന്ത്രി ഒ.ആർ.കേളു.
പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയുടെ സുവർണ്ണജൂബിലി ആഘോഷ സമാപനവും ഓർമപ്പെരുന്നാളും സൈമൺ മാലിയിൽ കോർ എപ്പിസ്കോപ്പയുടെ പൗരോഹിത്യത്തിന്റെ സുവർണ്ണജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി ഇടവകയിൽ നടത്തിവന്ന വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ പൗരോഹിത്യത്തിൻ്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന സൈമൺ മാലിയിൽ കോർ എപ്പീസ് കോപ്പയെയും പ്രദേശത്തെ മാധ്യമ പ്രവർത്തകരെയും ആദരിച്ചു. മലബാർ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഐ.സി.ബാലകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. പൂതാടി പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ.ബാലകൃഷ്ണൻ, ടി.വി.സജീഷ്, വികാരി ഫാ. അജു ചാക്കോ അരത്തമ്മാംമൂട്ടിൽ,
ഫാ.ബാബു നീറ്റുങ്കര,
ജോർജ് മനയത്ത് കോർ എപ്പിസ്കോപ്പ, ബേസിൽ സൈമൺ മാലിയിൽ, വി.ഡി.എൽദോ, വി.കെ.ഗീവർഗീസ്, കെ.എം. ഷിനോജ് എന്നിവർ സംസാരിച്ചു.

നാട്ടിൽ സ്നേഹവും സഹോദര്യവും ഐക്യവും വേണം:മന്ത്രി ഒ.ആർ.കേളു.
കേണിച്ചിറ : കലുഷിതമായ കാലത്തിലൂടെയാണ് സമൂഹം കടന്നു പോകുന്നത്,ഇതുകൊണ്ടു തന്നെ നാട്ടിൽ സ്നേഹവും സഹോദര്യവും ഐക്യവും വേണമെന്ന് മന്ത്രി ഒ.ആർ.കേളു. പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയുടെ സുവർണ്ണജൂബിലി ആഘോഷ സമാപനവും ഓർമപ്പെരുന്നാളും





