വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഒഴുക്കന്‍മൂല-വിവേകാനന്ദ റോഡില്‍ പുതിയതായി നിര്‍മ്മിച്ച 11 കെ.വി വൈദ്യുതി ലൈനിലും, 100 കെ.വി.എ വിവേകാനന്ദ ട്രാന്‍സ്‌ഫോര്‍മറിലും സെപ്റ്റംബര്‍ നാല് മുതല്‍ വൈദ്യുതി പ്രവഹിക്കുമെന്ന് വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണം. ട്രാന്‍സ്‌ഫോര്‍മര്‍, അനുബന്ധ ഉപകരണങ്ങളില്‍ സ്പര്‍ശിക്കാനോ, വൈദ്യുതി തൂണ്‍, സ്റ്റേവയറുകളില്‍ വളര്‍ത്തു മൃഗങ്ങളെ കെട്ടാനോ, വൃക്ഷലതാദികള്‍ വെച്ചു പിടിപ്പിക്കാനോ, പരസ്യ ബോര്‍ഡുകള്‍, കൊടി തോരണങ്ങള്‍ കെട്ടാനോ പാടില്ല. നിര്‍ദേശങ്ങള്‍ പാലിക്കാതെ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് ഉത്തരവാദികളല്ലെന്നും അധികൃതര്‍ അറിയിച്ചു.

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ്