തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 30,000 ആന്റിജന്‍ ടെസ്റ്റ് ക്വിറ്റുകള്‍ തിരിച്ചയച്ചു. അയ്യായിരം കിറ്റുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനാഫലം കൃത്യമല്ലെന്ന് കണ്ടെത്തിയതോടെയാണ് തിരിച്ചയച്ചത്.
പുണെ ആസ്ഥാനമായ മൈലാബ് ഡിസ്‌കവറി സെല്യൂഷനില്‍നിന്നാണ് ഒരു ലക്ഷം ആന്റിജന്‍ കിറ്റുകള്‍ കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ വാങ്ങിയത്. ഇതില്‍ 62858 കിറ്റുകള്‍ ഉപയോഗിച്ചു.
5020 കിറ്റുകളിലെ പരിശോധനാ ഫലം വ്യക്തമായില്ല. ഈ അപാകത ശ്രദ്ധയില്‍ പെട്ടതോടെയാണ് തിരിച്ചയക്കാന്‍ തീരുമാനിച്ചത്. 32122 കിറ്റുകള്‍ ആണ് തിരിച്ചയച്ചത്. 4,59,00,000 (4 കോടി 59 ലക്ഷം) വിലവരുന്നതാണ് കിറ്റുകള്‍.
ഉപയോഗിച്ച കിറ്റുകളുടെ മുഴുവന്‍ തുകയും കമ്പനിക്ക് നല്‍കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഉത്തരവിറക്കി. മറ്റ് കമ്പനികളുടെ കിറ്റുകള്‍ സ്‌റ്റോക്കുള്ളതിനാല്‍ പരിശോധന തടസപ്പെടില്ല.
സംസ്ഥാനത്ത് 70 ശതമാനത്തിലേറെയും ആന്റിജന്‍ പരിശോധനയാണ് നടക്കുന്നത്. ആര്‍ടിപിസിആര്‍ പരിശോധന വര്‍ദ്ധിപ്പിക്കാന്‍ വിദഗ്ദ്ധ നിര്‍ദ്ദേശം ഉണ്ടായിരുന്നെങ്കിലും നടപ്പായിട്ടില്ല. രണ്ടാഴ്ചയ്ക്കകം പത്ത് ലക്ഷം കിറ്റുകള്‍ കൂടി വാങ്ങാന്‍ നടപടി തുടങ്ങി.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി
കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ