മാനന്തവാടി: കൊയിലേരി കന്യാകോണിൽ പരേതനായ ജോർജിന്റെയും കുഞ്ഞമ്മയുടേയും മകൾ സൂസമ്മ വർഗീസ് (73) ആണ് മരി ച്ചത്. തൃശൂർ ചേലക്കര സ്വദേശി തുണ്ടത്തിൽ വർഗീസിന്റെ ഭാര്യയാ ണ്. അർബുദ രോഗബാധിതയായിരുന്ന സൂസമ്മ ഭർതൃഗൃഹത്തിൽ നിന്നും ആശുപത്രിയിലേക്ക് പോകുന്ന വഴി ചേലക്കരയ്ക്ക് സമീപം വെച്ച് കാർ അപകടത്തിൽ മരണപ്പെടുകയായിരുന്നു. മക്കൾ: ബിജോയ് (ഡൽഹി), പാസ്റ്റർ സജോയ് വർഗ്ഗീസ് (ഐപിസി നോർത്തേൺ റീജി യൻ സെൻട്രൽ സോൺ സെക്രട്ടറി). മരുമക്കൾ: ബിജി, വിൻസി. സം സ്കാരം നാളെ (സെപ്‌തംബർ 4) ഐപിസി ചേലക്കര സഭയുടെ നേതൃത്വത്തിൽ കായാമ്പൂ ഐപിസി സെമിത്തേരിയിൽ നടക്കും.

എഫ്-സോൺ സ്വാഗതസംഘം രൂപീകരിച്ചു.
മുട്ടിൽ: ഫെബ്രുവരി 11,12,13,14 തീയ്യതികളിലായി മുട്ടിൽ ഡബ്ല്യുഎംഒ കോളേജിൽ വച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ എഫ്-സോൺ കലോത്സവത്തിന് സ്വാഗതസംഘം രൂപീകരണ യോഗം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ ഉദ്ഘാടനം ചെയ്തു







