കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി കേരളത്തിന് കാവലാവുക വലതുപക്ഷ അജണ്ട തിരിച്ചറിയുക എന്ന മുദ്രവാക്യം ഉയർത്തി ഡിവൈഎഫ്ഐ യുവജന പ്രതിരോധാഗ്നി സംഘടിപ്പിച്ചു.തിരുനെല്ലി പനവല്ലി ബൂത്തിൽ അനുസ്മരണ യോഗം ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് സെക്രട്ടറി കെ.ആർ ജിതിൻ ഉത്ഘാടനം ചെയ്തു.അനിൽ ജി അധ്യക്ഷനായിരുന്നു.മേഖല പ്രസിഡന്റ് നിതിൻ കെ.സി, പി.വി ബാലകൃഷ്ണൻ,ഉണ്ണി പി.എൻ,ലാൽജിത്ത്, ശ്രീഹരി എന്നിവർ സംസാരിച്ചു.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി
കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ