സി-ഡിറ്റ് ഡിജിറ്റൈസേഷന് പദ്ധതികളുടെ ഭാഗമായി സ്കാനിങ് ജോലി ചെയ്യുന്നതിന് സ്കാനിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് പാനല് തയ്യാറാക്കുന്നു. എസ്.എസ്.എല്.സി, കമ്പ്യൂട്ടര് പരിജ്ഞാനവുമാണ് യോഗ്യത. ഷിഫ്റ്റ് അടിസ്ഥാനത്തില് ജോലി ചെയ്യാന് തയ്യാറുള്ളവര്ക്ക് മുന്ഗണന. താത്പര്യമുള്ളവര് സെപ്റ്റംബര് 18 ന് വൈകിട്ട് അഞ്ചിനകം www.cdit.org ല് രജിസ്റ്റര് ചെയ്ത് ബയോഡാറ്റ, യോഗ്യതാ സര്ട്ടിഫിക്കറ്റ്, മാര്ക്ക് ലിസ്റ്റ് എന്നിവ അപ് ലോഡ് ചെയ്യണം. ഫോണ് – 0471 2380910

ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി
മദ്രാസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി. 2016-2021 കാലയളവിൽ കേന്ദ്ര സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസത്തിനുള്ള INSPIRE അവാർഡ് ജേതാവ് കൂടിയായ ഡോണ, നിലവിൽ







