തേറ്റമല: ഇന്നലെ വൈകിട്ട് മുതൽ കാണാതായ വയോധികയുടെ മൃതദേഹം ഉപയോഗ ശൂന്യമായ കിണറ്റിൽ കണ്ടെത്തി. തേറ്റമല പരേതനായ വിലങ്ങിൽ മുഹമ്മദിൻ്റെ ഭാര്യ കുഞ്ഞാമി (70) യുടെ മൃതദേഹമാണ് കാണാതായ വീട്ടിൽ നിന്നും സുമാർ അര കിലോ മീറ്റർ മാറി സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പഞ്ചായത്തിന് കൈ മാറിയ കിണറ്റിൽ കണ്ടെത്തിയത്. ഉപയോഗ ശൂന്യമായി കാടുകയറിയ അവസ്ഥയിലുള്ള കിണറാണിത്. ഇന്നലെ വൈകുന്നേരം മുതൽ വയോധികയ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ തൊണ്ടർനാട് പോലീസിൽ പരാതി നൽകിയിരുന്നു. മകളുടെ കൂടെ താമസിച്ചു വന്നിരുന്ന കുഞ്ഞാമി മകൾ ആശുപത്രിയിലായതിനാൽ പകൽ സമയത്ത് വീട്ടിൽ തനിച്ചായിരുന്നു. തുടർന്ന് കുട്ടികൾ സ്‌കൂൾ കഴി ഞ്ഞ് വന്നപ്പോഴാണ് ഇവരെ കാണ്മാനില്ലെന്ന കാര്യം അറിഞ്ഞത്. ഒറ്റക്ക് യാത്ര ചെയ്തുള്ള ശീലം ഇല്ലാത്ത ഇവർക്ക് പ്രായത്തിന്റെ അവശതകളുമുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. സംഭവത്തെ തുടർന്ന് തൊണ്ടർനാട് പോലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്