വാട്ട്സാപ്പ് ഹാക്ക് ചെയ്യപ്പെടുന്നത് വര്‍ധിച്ച്‌ വരുന്നുണ്ടെന്ന് മുന്നറിയിപ്പ്.

അക്കൗണ്ടുകളിലേക്ക് നിയമവിരുദ്ധമായി പ്രവേശനം നേടുന്നതിന് ഇപ്പോള്‍ ഒടിപി തന്ത്രങ്ങള്‍ ഉപയോഗിക്കുകയാണ് ഹാക്കര്‍മാരുടെ രീതി. വാട്ട്‌സ്‌ആപ്പിലെ നിങ്ങളുടെ സംഭാഷണത്തില്‍ നിന്ന് നിങ്ങളുടെ പ്രധാനപ്പെട്ട നിരവധി ഡാറ്റകള്‍ നേടാന്‍ കഴിയും. അതിനാലാണ് നിങ്ങളുടെ സെന്‍സിറ്റീവ് ഡാറ്റ ശേഖരിക്കാന്‍ ഹാക്കര്‍മാര്‍ വാട്ട്‌സ്‌ആപ്പ് തിരഞ്ഞെടുത്തത്.

നിങ്ങള്‍ക്ക് ഒരു അജ്ഞാത നമ്ബറില്‍ നിന്നോ ഒരു സുഹൃത്തിന്റെ നമ്ബറില്‍ നിന്നോ വാട്ട്‌സ്‌ആപ്പില്‍ ഒരു സന്ദേശം ലഭിക്കും. തുടര്‍ന്ന് ഹാക്കര്‍ നിങ്ങളോട് ഒരു ഒടിപി ആവശ്യപ്പെടും, അത് നിങ്ങളുടെ നമ്ബറിലേക്ക് തെറ്റായി അയച്ചതായി ഹാക്കര്‍ അവകാശപ്പെടും.നിങ്ങള്‍ക്ക് ഇതുപോലുള്ള സന്ദേശങ്ങള്‍ ലഭിക്കുമ്ബോള്‍, കൂടുതല്‍ സംഭാഷണങ്ങളില്‍ ഏര്‍പ്പെടരുത് , അല്ലെങ്കില്‍ നിങ്ങളുടെ വാട്ട്‌സ്‌ആപ്പ് അക്കൗണ്ടിലേക്ക് നേരിട്ട്‌ ആക്സസ് നല്‍കുന്ന ഒടിപി കോഡ് അയയ്ക്കരുത്.

നിങ്ങള്‍ അബദ്ധത്തില്‍ ഒടിപി കോഡ് ഹാക്കറിലേക്ക് അയയ്ക്കുകയാണെങ്കില്‍, നിങ്ങളുടെ സ്വന്തം വാട്ട്‌സ്‌ആപ്പ് അക്കൗണ്ടില്‍ നിന്ന് നിങ്ങളെ ആദ്യം അടിച്ചു പുറത്താക്കും. അതായത് നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് നിങ്ങളെ തന്നെ ലോഗ് ഔട്ട് ആക്കും. തുടര്‍ന്ന്‌ നിങ്ങളുടെ അക്കൗണ്ടിന്റെ പൂര്‍ണ്ണ നിയന്ത്രണം ഹാക്കര്‍ക്ക് ലഭിക്കും.

അയാള്‍ക്ക് ആക്സസ് ദുരുപയോഗം ചെയ്യാനും അതേ തന്ത്രങ്ങള്‍ പിന്തുടര്‍ന്ന് നിങ്ങളുടെ മറ്റ് ചങ്ങാതിമാരുമായി ബന്ധപ്പെടാനും കഴിയും. സ്വകാര്യ ഡാറ്റയോ സംഭാഷണങ്ങളോ ഹാക്കറിന് ശേഖരിക്കാന്‍ കഴിയും.

അതുകൊണ്ട് അറിയപ്പെടുന്ന ഒരു കോണ്‍‌ടാക്റ്റില്‍ നിന്ന് ഒ‌ടി‌പി പിന്‍ ആവശ്യപ്പെട്ട് നിങ്ങള്‍ക്ക് ഒരു സന്ദേശം ലഭിച്ചാല്‍ ഉടനെ ചാടി പുറപ്പെടരുത് എന്നര്‍ത്ഥം. സന്ദേശം അയച്ചതാണോ അതോ അദ്ദേഹത്തിന്റെ വാട്ട്‌സ്‌ആപ്പ് അക്കൗണ്ട് തന്നെയാണോ എന്നുറപ്പിക്കാന്‍ നിങ്ങള്‍ ആദ്യം സന്ദേശം വന്ന നമ്ബറിലെ ആളെ നേരിട്ട് വിളിച്ച്‌ അന്വേഷിക്കുക.

തട്ടിപ്പുകാരില്‍ നിന്ന് നിങ്ങളുടെ അക്കൗണ്ട് എങ്ങനെ സുരക്ഷിതമാക്കാം.

വാട്ട്‌സ്‌ആപ്പ് തുറന്നതിനുശേഷം മുകളില്‍ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളില്‍ ടാപ്പുചെയ്യുക.

സെറ്റിംഗ്‌സ് ഓപ്ഷനില്‍ നിന്ന് അക്കൗണ്ട് സെലക്‌ട് ചെയ്യുക. തുടര്‍ന്ന് two step വെരിഫിക്കേഷനില്‍ ക്ലിക്ക് ചെയ്യുക. അവിടെ നിങ്ങള്‍ക്ക് ഒരു ഇനേബിള്‍ ഓപ്ഷന്‍ ലഭിക്കും. തുടര്‍ന്ന് ഒരു ആറക്ക പിന്‍ നമ്ബര്‍ നല്‍കാന്‍ നിങ്ങളോട് ആവശ്യപ്പെടും.

രണ്ടു തവണ പിന്‍ നമ്ബര്‍ നല്‍കണം. കൂടാതെ നിങ്ങളുടെ ഇമെയില്‍ വിലാസവും നല്‍കണം. മെയില്‍ അഡ്രസ് സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ two step വെരിഫിക്കേഷന്‍ ആക്ടീവാകും.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി

കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾനൽകി

വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട ജസ്റ്റിസ് കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി സിറ്റിങ് നടത്തുന്നു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജൂലൈ 15 മുതല്‍ 17 വരെ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ടൗണ്‍ പ്രദേശത്ത് നാളെ (ജൂലൈ 10) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെവൈദ്യുതി മുടങ്ങും.

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം-വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം എന്നിവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ്

മുണ്ടക്കൈ -ചൂരല്‍മല ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങള്‍ക്ക് ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ്

ജില്ലാഭരണകൂടം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കായി ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്കായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഒന്നാംഘട്ട, രണ്ടാംഘട്ട-എ, രണ്ടാംഘട്ട-ബി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.