സുൽത്താൻബത്തേരി :കേരള സർക്കാർ ആയുഷ് ഹോമിയോപ്പതിവകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം, സുൽത്താൻ ബത്തേരി നഗരസഭ , ഗവണ്മെന്റ് ഹോമിയോ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ സുൽത്താൻ ബത്തേരി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ, മുനിസിപ്പാലിറ്റി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . മുനിസിപ്പൽ വൈസ് ചെയർപേർസൺ
എൽസി പൗലോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഷാമില ജുനൈസ് ആരോഗ്യ സ്റ്റാ ൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി ടീച്ചർ, കൗൺസിലർമാരായ കെ സി യോഹന്നാൻ, ഷമീർ മഠത്തിൽ, പ്രിയ വിനോദ്, ജംഷീർ അലി, രാധ രവീന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ക്യാമ്പിൽ നൂറിൽ പരം ആളുകൾ പങ്കെടുത്തിരുന്നു.
ആരോഗ്യപരമായ വാർദ്ധക്യം എന്ന വിഷയത്തിൽ ക്ലാസ്സ് നടത്തി.പിന്നീട് ക്യാമ്പിൽ പങ്കെടുത്തവർക്കായി ഹെൽത്ത് ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാന വിതരണവും നടത്തി.
ക്യാമ്പിൽ പ്രമേഹം പരിശോധന, ബി എം ഐ., ബി പി, സ്ക്രീനിങ് നടത്തുകയുണ്ടായി .

കൽപ്പറ്റ നഗരത്തിൽ ഗതാഗത പരിഷ്കരണം :ചരക്ക് വാഹനങ്ങൾക്ക് പ്രവേശനം പരിമിതപ്പെടുത്തും
ഗതാഗത പരിഷ്കാരങ്ങൾ ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരും. കൽപ്പറ്റ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിച്ച് യാത്ര സുഗമമാക്കൽ ലക്ഷ്യമിട്ട് ഗതാഗത പരിഷ്കാര നിർദേശങ്ങളുമായി നഗരസഭ. ചരക്ക് വാഹനങ്ങൾക്ക് രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക്