സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും ഉത്സവബത്തയും പ്രഖ്യാപിച്ചു; ഓണം അഡ്വാൻസ് 20,000 രൂപ

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ്‌ ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.

സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട്‌ ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. കഴിഞ്ഞ വർഷം ഉത്സവബത്ത ലഭിച്ച കരാർ,- സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും.

13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക. കേന്ദ്ര സർക്കാർ നയങ്ങൾ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ജീവനക്കാരുടെ ഓണം ആനകൂല്യങ്ങളിൽ ഒരു കുറവും വരുത്തേണ്ടതില്ലെന്നാണ്‌ സർക്കാർ തീരുമാനമെന്ന് ധനവകുപ്പ് അറിയിച്ചു. കഴിഞ്ഞ വർഷം അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും ഇത്തവണയും ലഭ്യമാക്കി.

ആരോഗ്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

തരിയോട് : നിർഭയ വയനാട് സൊസൈറ്റിയുടെ പന്ത്രണ്ടാമത് വാർഷികഘോഷത്തിന്റെ മുന്നോടിയായി സ്പെഷ്യലിറ്റി മൊബൈൽ ക്ലിനിക്കിന്റെ സഹകരണത്തോടെ തരിയോട് പഞ്ചായത്തിലെ പൊയിൽ മേഖലയിൽ ആരോഗ്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു ഉദ്ഘാടനം

ഡോക്ടര്‍ നിയമനം

കാപ്പുകുന്ന് കുടുംബാരോഗ്യ കേന്ദത്തിലേക്ക് കരാറടിസ്ഥാനത്തില്‍ ഡോക്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റഎ അസല്‍, പകര്‍പ്പ് സഹിതം ഫെബ്രുവരി 10 ന് രാവിലെ 11 ന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

വർണ്ണാഭമായി തരിയോട് ജി എൽ പി സ്കൂളിൽ വർണ്ണക്കൂടാരം.

കാവുംമന്ദം: പ്രീ പ്രൈമറി വിഭാഗത്തിലെ കൊച്ചു കൂട്ടുകാർക്ക് അത്യാധുനിക രീതിയിലുള്ള ക്ലാസ് മുറികളും ഹൈടെക് പഠനോപകരണങ്ങളും ക്ലാസ് മുറിയിലും പുറത്തുമായി വിപുലമായ കളി ഉപകരണങ്ങളും കളിസ്ഥലവും എല്ലാം ഒരുക്കി പ്രൗഢമായിരിക്കുകയാണ് തരിയോട് ഗവ എൽ

അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം

അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ രോഗങ്ങളുടെ മുന്നറിയിപ്പാകാം വയറുവേദന തുടർച്ചയായി ഉണ്ടാകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. കാരണം അത് മറ്റ് രോഗങ്ങളുടെ ലക്ഷണമാകാം. പിത്താശയത്തിലെ കല്ലുകള്‍ പിത്താശയത്തിലെ കല്ലുകളുടെ ലക്ഷണമായി വയറുവേദന വരാം. പിത്താശയത്തിലെ കല്ലുകൾ പിത്തരസത്തിന്റെ

വൃക്ക തകരാറിലാണോ? ഈ സൂചനകളെ അവഗണിക്കരുത്!

വൃക്ക തകരാറിലാണോ? ഈ സൂചനകളെ അവഗണിക്കരുത്! വൃക്ക തകരാറിന്‍റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. മുഖത്ത് നീര് നീര് കാണുന്നത് വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണമാണ്. വൃക്കകൾ ശരിയായി പ്രവർത്തിക്കാത്തപ്പോൾ ശരീരത്തിൽ സോഡിയവും വെള്ളവും കെട്ടിനിൽക്കും.

ആള് മാറിയാണോ പണം അയച്ചത്; തിരികെ കിട്ടാന്‍ എന്ത് ചെയ്യണം

വേഗത്തില്‍ പണമിടപാട് സാധ്യമാകുന്നുവെന്ന കാരണംകൊണ്ടും, സൗകര്യവും കാര്യക്ഷമതയും കൊണ്ടും UPI ഒരു ജനപ്രിയ പേമെന്റ് രീതിയായി മാറിക്കഴിഞ്ഞു. ചെറുകിട കച്ചവടക്കാര്‍ മുതല്‍ വന്‍കിട റീടെയ്‌ലര്‍മാര്‍ പോലും ഏളുപ്പത്തില്‍ പണമിടപാട് നടത്താന്‍ UPI പേമെന്റ് രീതികള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.