ഓണം കളറാവും…! 2 മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച് കയ്യിലെത്തും

ഓണത്തിന് മുൻപ് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ചുള്ള ധനവകുപ്പിൻ്റെ ഉത്തരവ് ഉടൻ ഇറക്കും. ഡിസംബര്‍ വരെ കടമെടുക്കാവുന്ന തുകയിൽ 4,500 കോടി രൂപ കൂടി അനുവദിച്ച് കിട്ടിയതോടെ മുഖ്യമന്ത്രി പ്രഖ്യാപിച്ച മുൻഗണനകൾക്ക് പണം വകയിരുത്താനാണ് ധനവകുപ്പ് തീരുമാനം.

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു മാസത്തെ കുടിശിക കൂടി ചേര്‍ത്താണ് ഒണത്തിന് മുൻപ് പണം കിട്ടുന്നത്. അറുപത് ലക്ഷത്തോളം ആളുകൾക്ക് 3,200 രൂപ വീതം ഓണത്തിന് മുൻപ് വീട്ടിലെത്തും വിധമാണ് ക്രമീകരണം. 1800 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം തെറ്റുതിരുത്തൽ നടപടികളുടെ ഭാഗമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച മുൻഗണനകളിൽ പ്രധാനം ക്ഷേമ പെൻഷൻ വിതരണമായിരുന്നു. ഇതടക്കം സാമൂഹിക സുരക്ഷാ നടപടികൾക്ക് കൂടുതൽ പണം വകയിരുത്തുമെന്നാണ് ധനവകുപ്പ് പറയുന്നത്.

കടമെടുപ്പ് പരിധിയിൽ കേന്ദ്രം അനുവദിച്ച 4500 കോടി രൂപ ഇതിനായി വിനിയോഗിക്കും. ഡിസംബര്‍ വരെ കേരളത്തിന് അനുവദിച്ച കടമെടുപ്പ് പരിധി 20,512 ആയിരുന്നു. അര്‍ഹമായതിൽ 13,000 കോടിയോളം കുറവുണ്ടെന്നും ഇത് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരളം നിരന്തരം സമീപിച്ചതിനെ തുടര്‍ന്നാണ് മൂന്നിലൊന്ന് തുക കൂടി അനുവദിക്കാൻ കേന്ദ്രം തയ്യാറായത്.

ആരോഗ്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

തരിയോട് : നിർഭയ വയനാട് സൊസൈറ്റിയുടെ പന്ത്രണ്ടാമത് വാർഷികഘോഷത്തിന്റെ മുന്നോടിയായി സ്പെഷ്യലിറ്റി മൊബൈൽ ക്ലിനിക്കിന്റെ സഹകരണത്തോടെ തരിയോട് പഞ്ചായത്തിലെ പൊയിൽ മേഖലയിൽ ആരോഗ്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു ഉദ്ഘാടനം

ഡോക്ടര്‍ നിയമനം

കാപ്പുകുന്ന് കുടുംബാരോഗ്യ കേന്ദത്തിലേക്ക് കരാറടിസ്ഥാനത്തില്‍ ഡോക്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റഎ അസല്‍, പകര്‍പ്പ് സഹിതം ഫെബ്രുവരി 10 ന് രാവിലെ 11 ന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

വർണ്ണാഭമായി തരിയോട് ജി എൽ പി സ്കൂളിൽ വർണ്ണക്കൂടാരം.

കാവുംമന്ദം: പ്രീ പ്രൈമറി വിഭാഗത്തിലെ കൊച്ചു കൂട്ടുകാർക്ക് അത്യാധുനിക രീതിയിലുള്ള ക്ലാസ് മുറികളും ഹൈടെക് പഠനോപകരണങ്ങളും ക്ലാസ് മുറിയിലും പുറത്തുമായി വിപുലമായ കളി ഉപകരണങ്ങളും കളിസ്ഥലവും എല്ലാം ഒരുക്കി പ്രൗഢമായിരിക്കുകയാണ് തരിയോട് ഗവ എൽ

അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം

അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ രോഗങ്ങളുടെ മുന്നറിയിപ്പാകാം വയറുവേദന തുടർച്ചയായി ഉണ്ടാകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. കാരണം അത് മറ്റ് രോഗങ്ങളുടെ ലക്ഷണമാകാം. പിത്താശയത്തിലെ കല്ലുകള്‍ പിത്താശയത്തിലെ കല്ലുകളുടെ ലക്ഷണമായി വയറുവേദന വരാം. പിത്താശയത്തിലെ കല്ലുകൾ പിത്തരസത്തിന്റെ

വൃക്ക തകരാറിലാണോ? ഈ സൂചനകളെ അവഗണിക്കരുത്!

വൃക്ക തകരാറിലാണോ? ഈ സൂചനകളെ അവഗണിക്കരുത്! വൃക്ക തകരാറിന്‍റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. മുഖത്ത് നീര് നീര് കാണുന്നത് വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണമാണ്. വൃക്കകൾ ശരിയായി പ്രവർത്തിക്കാത്തപ്പോൾ ശരീരത്തിൽ സോഡിയവും വെള്ളവും കെട്ടിനിൽക്കും.

ആള് മാറിയാണോ പണം അയച്ചത്; തിരികെ കിട്ടാന്‍ എന്ത് ചെയ്യണം

വേഗത്തില്‍ പണമിടപാട് സാധ്യമാകുന്നുവെന്ന കാരണംകൊണ്ടും, സൗകര്യവും കാര്യക്ഷമതയും കൊണ്ടും UPI ഒരു ജനപ്രിയ പേമെന്റ് രീതിയായി മാറിക്കഴിഞ്ഞു. ചെറുകിട കച്ചവടക്കാര്‍ മുതല്‍ വന്‍കിട റീടെയ്‌ലര്‍മാര്‍ പോലും ഏളുപ്പത്തില്‍ പണമിടപാട് നടത്താന്‍ UPI പേമെന്റ് രീതികള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.