പോസ്റ്റ് ഓഫീസിൽ നിന്നെന്ന പേരിലുള്ള ആ മെസേജില്‍ ക്ലിക്ക് ചെയ്യല്ലേ… മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: പോസ്റ്റ് ഓഫീസിൽ നിന്നുള്ള സന്ദേശമെന്ന വ്യാജേനയും സൈബർ തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. നിങ്ങൾക്ക് വന്ന കത്തിൽ പൂർണമായ മേൽവിലാസം ഇല്ലെന്നും അത് നൽകണമെന്നും ആവശ്യപ്പെട്ട് ലിങ്ക് അയച്ചു നൽകിയാണ് തട്ടിപ്പ് നടക്കുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കേരള പൊലീസ് വിശദീകരിക്കുന്നു. പോസ്റ്റിന്‍റെ പൂർണരൂപം ചുവടെ കാണാം.

കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

പോസ്റ്റ് ഓഫീസിൽ നിന്നുള്ള സന്ദേശ രൂപത്തിലും പുതിയ സൈബർ തട്ടിപ്പ്. നിങ്ങൾക്ക് വന്ന കത്തിൽ പൂർണമായ മേൽവിലാസം ഇല്ലെന്നും അത് നൽകണമെന്നും ആവശ്യപ്പെട്ട് ലിങ്ക് അയച്ചു നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. എസ്എംഎസ് വഴിയോ ഇമെയിൽ വഴിയോ ആണ് ലിങ്കുകൾ അയയ്ക്കുന്നത്. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവർ തട്ടിപ്പിന് ഇരയാകാൻ സാധ്യത കൂടുതലാണ്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ എത്രയും വേഗം 1930 എന്ന നമ്പറിൽ പോലീസിനെ അറിയിക്കണം.

മാനന്തവാടി ബ്ലോക്ക്‌ ‌ പഞ്ചായത്ത്‌ വർക്കിംഗ് ഗ്രൂപ്പ്‌ യോഗം ചേർന്നു

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് പരിധിയിലെ 5പഞ്ചായത്തുകളെയും 14 ഡിവിഷനുകളെയും കോർത്തിണക്കി സമഗ്ര വികസന പദ്ധതി തയ്യാറാക്കുവാൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ്‌ യോഗം തീരുമാനിച്ചു.ട്രൈബൽമേഖലയിലും കാർഷിക മേഖലയിലും യുവ ജനങ്ങൾക്കും ഈ വർഷം

തോട്ടാമൂല സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ ഫെബ്രുവരി 6, 7, 8 തീയതികളിൽ

സുൽത്താൻ ബത്തേരി: പുനർനിർമ്മിച്ച തോട്ടാമൂല സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ 2026 ഫെബ്രുവരി 6, 7, 8 (വെള്ളി, ശനി, ഞായര്‍) തീയതികളിലായി നടക്കും. മോർ കുര്യാക്കോസ്

വിമുക്തഭട ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

സൈനിക ക്ഷേമ വകുപ്പ് ജില്ലയിലെ വിമുക്തഭടന്‍മാര്‍, ആശ്രിതര്‍ എന്നിവര്‍ക്കായി ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സൈനിക ക്ഷേമ ഓഫീസില്‍ നിന്ന് ലഭ്യമാക്കുന്ന സേവനങ്ങള്‍, ക്ഷേമ പുനരധിവാസ പദ്ധതികള്‍, സ്‌കോളര്‍ഷിപ്പ് സ്‌കീമുകള്‍, സ്വയം തൊഴില്‍ ടോപ് അപ്പ്

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങില്‍ മൂന്ന് പരാതികള്‍ തീര്‍പ്പാക്കി

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ. സൈഫുദ്ധീന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍മൂന്ന് പരാതി തീര്‍പ്പാക്കി. അദാലത്തില്‍ നാല് പരാതികളാണ് പരിഗണിച്ചത്. മുണ്ടക്കൈ – ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന ആരാധനാലയങ്ങള്‍,

മദ്യപിച്ച് വാഹനമോടിച്ചു കുടുങ്ങിയത് ആയിരങ്ങൾ; കഴിഞ്ഞ വർഷം സംസ്ഥാനത്ത് ലൈസൻസ് നഷ്ടമായത് 3,305 പേർക്ക്

മദ്യപിച്ച് വാഹനമോടിക്കുന്നവരുണ്ടെങ്കില്‍ ഇനി മോട്ടോര്‍ വാഹനവകുപ്പോ പൊലീസോ പിടിച്ചാല്‍ ലൈസന്‍സ് പോകും. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ലൈസന്‍സ് നഷ്ടമായത് മദ്യപിച്ച് വാഹനമോടിച്ചവർക്കാണ്. 2025 സെപ്റ്റംബർവരെയുള്ള കണക്കുപ്രകാരം 3,305 പേരുടെ ലൈസൻസാണ് താത്കാലികമായി

ആരോഗ്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

തരിയോട് : നിർഭയ വയനാട് സൊസൈറ്റിയുടെ പന്ത്രണ്ടാമത് വാർഷികഘോഷത്തിന്റെ മുന്നോടിയായി സ്പെഷ്യലിറ്റി മൊബൈൽ ക്ലിനിക്കിന്റെ സഹകരണത്തോടെ തരിയോട് പഞ്ചായത്തിലെ പൊയിൽ മേഖലയിൽ ആരോഗ്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.