യൂട്യൂബില്‍ കുട്ടികള്‍ എന്ത് ചെയ്താലും മാതാപിതാക്കള്‍ക്ക് ഉടന്‍ വിവരം; പുത്തന്‍ ഫീച്ചറുമായി ഗൂഗിള്‍

ഇനി കുട്ടികളുടെ യൂട്യൂബ് ഉപയോഗത്തിൽ രക്ഷിതാക്കൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാം. യൂട്യൂബില്‍ ഇതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. ഈ ഫീച്ചർ ഉപയോഗിച്ച് കുട്ടികളുടെ യൂട്യൂബ് അക്കൗണ്ടിനെ സ്വന്തം അക്കൗണ്ടുമായി രക്ഷിതാക്കൾക്ക് ബന്ധിപ്പിക്കാനാവും. ഇതുവഴി കുട്ടികളുടെ യൂട്യൂബ് ഉപയോഗം നിരീക്ഷിക്കാൻ രക്ഷിതാക്കൾക്ക് സാധിക്കും.

കുട്ടികൾ യൂട്യൂബിൽ എന്തെല്ലാം കാാണുന്നു, എത്ര വീഡിയോകൾ അപ്ലോഡ് ചെയ്യുന്നു, ഏതെല്ലാം ചാനലുകൾ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ട്, പോസ്റ്റ് ചെയ്യുന്ന കമന്റുകൾ ഉൾപ്പടെയുള്ള വിവരങ്ങൾ പുതിയ ഫീച്ചർ വഴി രക്ഷിതാക്കള്‍ക്ക് എളുപ്പം മനസിലാക്കാം. കുട്ടികൾ ഒരു വീഡിയോ അപ്ലോഡ് ചെയ്യുമ്പോഴും സ്ട്രീമിങ് ആരംഭിക്കുമ്പോഴും ഇമെയിൽ വഴി രക്ഷിതാക്കൾക്ക് മെസെജുമെത്തും. ഉത്തരവാദിത്വത്തോടെയുള്ള യൂട്യൂബ് ഉപയോഗത്തിനായി കുട്ടികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാൻ രക്ഷിതാക്കളെ പ്രാപ്തമാക്കുകയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യം. വിദഗ്ദരുമായി സഹകരിച്ചാണ് ഗൂഗിള്‍ ഫീച്ചർ ഒരുക്കിയിരിക്കുന്നത്. കൗമാരക്കാരായ ഉപഭോക്താക്കൾക്കുള്ള റെക്കമന്റേഷനുകൾ നിയന്ത്രിക്കുന്നതടക്കമുള്ള നിരവധി സുരക്ഷാ ഫീച്ചറുകൾ യൂട്യൂബ് നേരത്തെ ഒരുക്കിയിരുന്നു. പുതിയ ഫീച്ചറിന്റെ സഹായത്തോടെ കുട്ടികളുടെ ഓൺലൈൻ സാന്നിധ്യത്തിൽ ഒപ്പം നിൽക്കാനും വഴികാണിക്കാനും രക്ഷിതാക്കൾക്ക് കഴിയും.

നിരവധി അപകടകരമായ ഉള്ളടക്കങ്ങളിലേക്കാണ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ കുട്ടികളെ നയിക്കുന്നത്. കൃത്യമായ മേൽനോട്ടമില്ലാതെയുള്ള കുട്ടികളുടെ ഓൺലൈൻ പ്ലാറ്റ്‌ഫോം ഉപയോഗം അപകടങ്ങൾ വരുത്തിവെയ്ക്കുന്നുണ്ട്. കുട്ടികളുടെ സ്വഭാവ വികസനത്തേയും മാനസികാരോഗ്യത്തേയും സാരമായി ബാധിക്കാനിടയുള്ള അപകടകരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ മുന്നിട്ടിറങ്ങുന്നു എന്നതും ശ്രദ്ധേയമാണ്.

ശ്രേയസ് അക്ഷയ സ്വാശ്രയ സംഘം വാർഷികം നടത്തി.

മൂലങ്കാവ് യൂണിറ്റിലെ അക്ഷയ സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ പ്രീതി രവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ സഷ്മ ഹരീഷ് അധ്യക്ഷത വഹിച്ചു. വത്സ ജോസ് വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു.

പതാകപ്രയാണം ആരംഭിച്ചു

മീനങ്ങാടി : മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മോറാന്‍ മോര്‍ ഇഗ്‌നാ ത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 94 -മത് ഓര്‍മ്മ പ്പെരുന്നാളിനോടനുബന്ധിച്ചുള്ള പാത്രിയര്‍ക്കാ പതാകാ പ്രയാണം മീനങ്ങാടിയില്‍ നിന്നും ആരംഭിച്ചു. മീനങ്ങാടി കത്തീഡ്രലില്‍ കബറടങ്ങിയി

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങില്‍ മൂന്ന് പരാതികള്‍ തീര്‍പ്പാക്കി

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ. സൈഫുദ്ധീന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍മൂന്ന് പരാതി തീര്‍പ്പാക്കി. അദാലത്തില്‍ നാല് പരാതികളാണ് പരിഗണിച്ചത്. മുണ്ടക്കൈ – ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന ആരാധനാലയങ്ങള്‍,

സുരേഷ് ബാബുവാളൽ കോട്ടത്തറ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ

കോട്ടത്തറ: കോട്ടത്തറ ഗ്രാമ പഞ്ചായത്തിൻ്റെ പദ്ധതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആസൂത്രണ സമിതിയുടെ ഉപാധ്യക്ഷനായി സുരേഷ് ബാബുവാളലിനെ തെരഞ്ഞെടുത്തു. Facebook Twitter WhatsApp

വയനാട് ഗവ.മെഡിക്കല്‍ കോളജ്: മടക്കിമലയിലെ ഭൂമി പരിഗണിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി

കല്‍പ്പറ്റ: വയനാട് ഗവ.മെഡിക്കല്‍ കോളജിന് കല്‍പ്പറ്റയ്ക്കടുത്ത് മടക്കിമലയില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റില്‍നിന്നു ഏറ്റെടുത്ത ഭൂമി പരിഗണിക്കണമെന്ന സ്റ്റേറ്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്ററിന്റെ(എസ്എച്ച്ആര്‍പിസി) ആവശ്യം സര്‍ക്കാര്‍ നിരസിച്ചു. ഗവ.മെഡിക്കല്‍ കോളജ് മാനന്തവാടിയില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം

മാനന്തവാടി ബ്ലോക്ക്‌ ‌ പഞ്ചായത്ത്‌ വർക്കിംഗ് ഗ്രൂപ്പ്‌ യോഗം ചേർന്നു

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് പരിധിയിലെ 5പഞ്ചായത്തുകളെയും 14 ഡിവിഷനുകളെയും കോർത്തിണക്കി സമഗ്ര വികസന പദ്ധതി തയ്യാറാക്കുവാൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ്‌ യോഗം തീരുമാനിച്ചു.ട്രൈബൽമേഖലയിലും കാർഷിക മേഖലയിലും യുവ ജനങ്ങൾക്കും ഈ വർഷം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.