പടിഞ്ഞാറത്തറകാപ്പുക്കുന്ന് കുടുംബാരോഗ്യ കേന്ദ്രം
ഇ-ഹെൽത്ത് സംവിധാനത്തിലേക്ക് മാറുന്നു.
ഇതിന്റെ ആദ്യഘട്ടമായി ഏകീകൃത
ആരോഗ്യ തിരിച്ചറിയൽ കാർഡ് (U.H .I.D)വിതരണ ഉദ്ഘാടനം കാപ്പുകുന്ന് കുടുംബാരോഗ്യ കേന്ദ്രംമെഡിക്കൽ ഓഫീസർ ഷൗഖീൻ എം.സി.
യിൽ നിന്നും ഏറ്റുവാങ്ങി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ബാലൻ നിർവഹിച്ചു.
ചടങ്ങിൽ വികസനകാര്യ ചെയർമാൻ പി. എ ജോസ്,വാർഡ് മെമ്പർ സാജിതാ നൗഷാദ്, എച്ച് .എം . സി മെമ്പർമാരായ കെ ടി കുഞ്ഞബ്ദുള്ള ,വർഗീസ് ,സ്ഥാപനത്തിലെ ജീവനക്കാരായ നഴ്സിംഗ് ഓഫീസർ രജനി ടി എസ്.ഫാർമസിസ്റ്റ്സിനി വി.ജെ,ഇ -ഹെൽത്ത്
ജില്ലാ പ്രോജക്ട് എൻജിനീയർ സിന്റോ തുടങ്ങിയവർ പങ്കെടുത്തു
ഇ -ഹെൽത്ത് സംവിധാനം നിലവിൽ വരുന്നതോടെ കുടുംബാരോഗ്യ കേന്ദ്രത്തിൽ വരുന്ന രോഗികളുടെ ആരോഗ്യ വിവരങ്ങൾ ഓൺലൈൻ ആയി
സൂക്ഷിക്കുകയും കാർഡിലെ ബാർകോഡ് സ്കാൻ ചെയ്യുമ്പോൾ ഡോക്ടർക്ക് എളുപ്പത്തിൽ ഈ വിവരങ്ങൾ ലഭ്യമാവുകയും ചികിത്സ കൂടുതൽ ഫലപ്രദമാവുകയും ചെയ്യും.രോഗികളുടെ അസുഖത്തിന്റെ
വിവരങ്ങൾ മരുന്നിന്റെ വിവരങ്ങൾ മറ്റും പരിശോധന ഫലങ്ങൾ എന്നിവ ഓൺലൈൻ ആയി
സൂക്ഷിക്കുന്നത് മൂലം രോഗിക്ക് ഇത്തരം വിവരങ്ങൾ അടങ്ങിയ രേഖകൾ കൊണ്ടുപോകാതെ
തന്നെ കേരളത്തിന്റെ ഇ. ഹെൽത്ത് നടപ്പിലാക്കിയ എല്ലാ ആശുപത്രികളിലും എളുപ്പത്തിൽ ചികിത്സ ലഭ്യമാക്കാൻ കഴിയും രോഗിയുടെ ഏറ്റവും അടുത്തുള്ള ഈ ഹെൽത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രിയിൽ പോയാൽ
മെഡിക്കൽ കോളേജ് ആശുപത്രികൾ മുതൽ കേരളത്തിലെ മറ്റു എല്ലാ ആശുപത്രികളിലേക്കും ഉള്ള ഡോക്ടർമാരുടെ അപ്പോയിൻമെന്റും ലഭ്യമാവുകയും
സാംക്രമിക രോഗങ്ങൾ നിയന്ത്രിക്കുന്നതിന് ഈ ഹെൽത്ത് സംവിധാനം വളരെ ഗുണംചെയ്യും രോഗികളുടെ മുൻകാല രോഗവിവരങ്ങൾ കുടുംബത്തിലെ പാരമ്പര്യ അസുഖങ്ങൾ താമസ സ്ഥലത്ത് കുടിവെള്ള വിവരങ്ങൾ മാലിന്യങ്ങളുടെ വിവരങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ ശേഖരിക്കുന്നത് മൂലം പൊതു ആരോഗ്യരംഗത്ത് വലിയ മുന്നേറ്റം ഉണ്ടാകുവാൻ കഴിയും.
ആധാർ അടിസ്ഥാനമാക്കിയാണ് യു എ എച്ച് ഐഡി കാർഡ് നൽകുന്നത്.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിനു കീഴിലുള്ള
കാപ്പുകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ രാവിലെ 10 മണി മുതൽ 10 രൂപ ഫീസ് നൽകി കാപ്പും കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആശ്രയിക്കുന്ന എല്ലാ പ്രദേശവാസികൾക്കും കാർഡുകൾ നൽക്കുന്നതിനുള്ള
സംവിധാനം 10/09/2024
കാപ്പുംകുന്ന്
കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.
ഇത് പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്