ജില്ലാ പാല്‍ പരിശോധന ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പാല്‍ സാമ്പിളുകള്‍ സൗജന്യമായി പരിശോധിക്കുന്നു. ക്ഷീര വികസന വകുപ്പ് ജില്ലാ ഗുണ നിയന്ത്രണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പാല്‍ പരിശോധന സെന്റര്‍ നാളെ (സെപ്റ്റംബര്‍ 10) മുതല്‍ 14 ന് ഉച്ചക്ക് 12 വരെ തുറന്ന് പ്രവര്‍ത്തിക്കും. പാല്‍ ഉപഭോക്താക്കള്‍, ക്ഷീര സംഘങ്ങള്‍, ക്ഷീര കര്‍ഷകര്‍ എന്നിവര്‍ക്ക് പാല്‍ സാമ്പിളുകള്‍, മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന പാക്കറ്റ് പാലുകള്‍ എന്നിവ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ പരിശോധനയ്ക്ക് എത്തിക്കാമെന്ന് ജില്ലാ ഗുണ നിയന്ത്രണ ഓഫീസര്‍ പി.എച്ച് സിനാജുദ്ധീന്‍ അറിയിച്ചു. പരിശോധനയ്ക്കുള്ള സാമ്പിളുകള്‍ 200 മില്ലി ലിറ്ററും പാക്കറ്റ് പാല്‍ 500 മില്ലി ലിറ്ററുമാണ് പരിശോധനക്ക് ലഭ്യമാക്കേണ്ടത്. ഫോണ്‍-04936 203096
ശരീരത്തില് അയണിന്റെ കുറവുണ്ടോ?എങ്ങനെ അറിയാം
മുടികൊഴിയുക, നഖങ്ങള് പൊട്ടിപോവുക തുടങ്ങിയ ചെറിയ ചെറിയ സൂചനകള് പോലും ശരീരത്തിലെ എന്തെങ്കിലും മാറ്റങ്ങളെയാണ് കാണിക്കുന്നതെന്ന് നമുക്ക് തോന്നാറുണ്ട് അല്ലേ?. ശരീരത്തില് അയേണിന്റെ കുറവ് ഉണ്ടാകുമ്പോള് എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാകുന്നത്? ഏതൊക്കെ അവയവങ്ങളെയാണ് അത്







