പനമരം: പനമരം ചുണ്ടക്കുന്നിൽ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ആലുംചുവട് കോളനിയിലെ വിജയൻ (40) ആണ് മരിച്ചത്. ചുണ്ടക്കുന്ന് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കാടുകൾ വെട്ടി മാറ്റുന്ന ജോലിക്കിടെ അബദ്ധത്തിൽ കെഎസ്ഇബി യുടെ പോസ്റ്റിൽ നിന്നും വീട്ടിലേക്കുള്ള സർവ്വീസ് വയറിൽ കത്തികൊണ്ട് വെട്ടിയതി നെ തുടർന്നാണ് വിജയൻ ഷോക്കേറ്റ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. പനമരം പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി