പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് കുപ്പാടിത്തറ ചൽക്കാരക്കുന്നു ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശീലസ്ഥാപന കർമ്മം കൽപ്പറ്റനിയോജക മണ്ഡലം MLA അഡ്വ: ടി സിദ്ധീഖ് നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ അധ്യക്ഷനായി.സ്ഥിരം സമിതി അധ്യക്ഷ ജസീല ളംറത്ത്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി കെ അബ്ദുറഹിമാൻ, ഗ്രാമ പഞ്ചായത്ത് ചെയർമാൻ മാരായ എം പി നൗഷാദ്, പി എ ജോസ്, മെമ്പരർമാരായ അനീഷ്. കെ. കെ, ബുഷ്‌റ, സാജിദ, കൂടാതെ സി ഇ ഹാരിസ്, ജോസ് കുട്ടി, ഹെൽത്ത് ഇൻസ്‌പെക്ടർ, പ്രസംഗിച്ചു.

ജില്ലാ സ്‌കൂള്‍ ശാസ്ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി