കേരളത്തിൽ സ്‌ത്രീകളോടുള്ള അതിക്രമം കുറയുന്നതായി സംസ്ഥാന ക്രൈം റെക്കോർഡ്‌സ്‌ ബ്യൂറോ കണക്ക്‌.

തിരുവനന്തപുരം : കേരളത്തിൽ സ്‌ത്രീകളോടുള്ള അതിക്രമം കുറയുന്നതായി സംസ്ഥാന ക്രൈം റെക്കോർഡ്‌സ്‌ ബ്യൂറോ കണക്ക്‌. ഒക്‌ടോബർ വരെയുള്ള കണക്കനുസരിച്ച്‌ ബലാത്സംഗം, പീഡനം, തട്ടിക്കൊണ്ടുപോകൽ എന്നിവ കഴിഞ്ഞ വർഷ‌ത്തെക്കാൾ കുറവ്‌‌.

ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്യുന്ന സ്‌ത്രീഅതിക്രമ കേസിന്റെ 2.8 ശതമാനം മാത്രമാണ്‌ കേരളത്തില്‍‌. 2019ൽ 2076 ബലാത്സംഗക്കേസ്‌ റിപ്പോർട്ട്‌ ചെയ്‌തപ്പോൾ 2020 ഒക്‌ടോബർ വരെ 1479 കേസ് മാത്രം. തട്ടിക്കൊണ്ടു പോകൽ 2019ൽ 224, ഈ വര്‍ഷം ഇതുവരെ 125 മാത്രം. എന്നാൽ ഭർത്താവിൽനിന്നും ബന്ധുക്കളിൽനിന്നും സ്ത്രീകള്‍ നേരിടുന്ന ​ഗാര്‍ഹിക പീഡനത്തിന്‌ 2020ൽ കുറവുണ്ടായില്ല. അടച്ചിടല്‍ മൂലം വീട്ടില്‍ ചെലവഴിക്കുന്ന സമയമേറിയത് ഇതിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു.

കൂടുതൽ യുപിയിൽ ദേശീയ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോയുടെ 2019ലെ റിപ്പോർട്ട്‌ പ്രകാരം‌ സ്‌ത്രീകൾക്കെതിരായ അതിക്രമം ഏറ്റവും കൂടുതൽ ‌ ഉത്തർപ്രദേശിൽ‌. രാജസ്ഥാൻ, മഹാരാഷ്‌ട്ര, അസം തൊട്ടുപിന്നില്‍. മഹാരാഷ്‌ട്ര, മധ്യപ്രദേശ്‌, രാജസ്ഥാൻ എന്നിവിടങ്ങളിലാണ്‌‌ ബലാത്സംഗ കേസ്‌ കൂടുതൽ‌. മെട്രോ പൊളിറ്റൻ നഗരങ്ങളിൽ ബലാത്സംഗം കൂടുതൽ ജയ്‌പുരിലാണ്(രാജസ്ഥാൻ)‌. ലഖ്‌നൗ (യുപി), ഡൽഹി എന്നിവിടങ്ങളിലും‌ കൂടുതൽ കേസ്‌ റിപ്പോർട്ട്‌ ചെയ്‌തു.

താത്പര്യപത്രം ക്ഷണിച്ചു.

നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ബേഗൂര്‍ റെയിഞ്ച് പരിധിയിലെ നഗരവനം പദ്ധതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാത, ഇരിപ്പിടം, പ്രവേശന കവാടം, സംരക്ഷണ വേലി,

നവോദയയില്‍ അധ്യാപക ഒഴിവ്

ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ട്രെയിന്‍ഡ് ഗ്രാജ്യുവേറ്റ് ടീച്ചര്‍ സോഷ്യല്‍ സയന്‍സ് വിഭാഗത്തിലേക്ക് കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബി.എ ഹിസ്റ്ററി/ജ്യോഗ്രഫി അല്ലെങ്കില്‍ ബി.എ ഹിസ്റ്ററി ഇന്‍-ജ്യോഗ്രഫി/ഇക്കണോമിക്‌സ്/പൊളിറ്റിക്കല്‍ സയന്‍സ് അല്ലെങ്കില്‍ ബി.എ ജ്യോഗ്രഫി, ഹിസ്റ്ററി/ഇക്കണോമിക്‌സ്/പൊളിറ്റിക്കല്‍ സയന്‍സ്,

കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം

വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍, സ്‌കില്‍ പരിശീലനം നടത്തുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.

പച്ചക്കറി തൈ വിതരണത്തിന് അപേക്ഷിക്കാം

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര പച്ചക്കറി വികസനം- പച്ചക്കറി തൈ വിതരണം പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം വാര്‍ഡ് മെമ്പര്‍മാരില്‍ നിന്നും പടിഞ്ഞാറത്തറ കൃഷി ഭവനില്‍ നിന്നും ലഭിക്കും. അപേക്ഷകര്‍

പുഷ്പ മേളയ്ക്ക് മികച്ച സ്വീകാര്യത; പൂപ്പൊലിക്ക് ഇതുവരെയെത്തിയത് 75,000 സന്ദര്‍ശകര്‍

വയനാടിന്റെ പുഷ്പോത്സവമായ പൂപ്പൊലിക്ക് മികച്ച സ്വീകാര്യത. ജനുവരി ഒന്നിന് ആരംഭിച്ച പൂപ്പൊലി ആറ് ദിവസം പിന്നിടുമ്പോള്‍ 75,000 ത്തിലധികം പേരാണ് ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി എത്തിച്ചേര്‍ന്നത്. പൂപ്പൊലിയ്‌ക്കെത്തിയ സന്ദര്‍ശകര്‍ മികച്ച അഭിപ്രായമാണ് പങ്കുവെയ്ക്കുന്നത്. മുതിര്‍ന്നവര്‍ക്ക്

മൂന്നാം മത്സരത്തിലും സിറ്റിക്ക് സമനിലകുരുക്ക്; യുണൈറ്റഡിനെ പിടിച്ചുകെട്ടി ബേൺലി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായി മൂന്നാം മത്സരത്തിലും സമനില വഴങ്ങി മാഞ്ചസ്റ്റർ സിറ്റി. ബ്രൈറ്റണെതിരെയുള്ള മത്സരം 1-1ന് അവസാനിക്കുകയായിരുന്നു. സണ്ടർലാൻഡ്, ചെൽസി എന്നീ ടീമുകൾക്കെതിരെ കഴിഞ്ഞ രണ്ട് മത്സരത്തിലും സിറ്റി സമനില വഴങ്ങിയിരുന്നു. 41ാം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.