മേപ്പാടി ഗവ.പോളിടെക്നിക് ഒന്നാം വര്ഷ ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. സെപ്തംബര് 12 ന് രാവിലെ 11 ന് നടക്കുന്ന സ്പോട്ട് അഡ്മിഷനില് അപേക്ഷ സമര്പ്പിച്ച് റാങ്ക് ലിസ്റ്റില് ഉള്പ്പെട്ടവര്ക്കും പുതിയതായി അപേക്ഷ നല്കുന്നവര്ക്കും പങ്കെടുക്കാം. ബ്രാഞ്ച് മാറ്റം, കോളേജ് മാറ്റം ആഗ്രഹിക്കുന്ന വിദ്യാര്ത്ഥികള്ക്കും പങ്കെടുക്കാം. രാവിലെ 9.30 മുതല് 11 വരെ മേപ്പാടി പോളിടെക്നിക്കില് ഹാജരായി സ്പോട്ട് അഡ്മിഷന് വിദ്യാര്ത്ഥികള്ക്ക് രജിസ്റ്റര് ചെയ്യാം. എസ്.എസ്.എല്.സി, ടി.സി, സ്വഭാവ സര്ട്ടിഫിക്കറ്റ് , ഫീസ് ആനുകൂല്യത്തിനായി വരുമാന സര്ട്ടിഫിക്കറ്റ് എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം. പട്ടികജാതി പട്ടികവര്ഗ്ഗ അപേക്ഷകര് ഒരു ലക്ഷം രൂപവരെ വരുമാനമുള്ളവര് കോഷന് ഡിപ്പോസിറ്റായി 1000 രൂപയും അല്ലാത്തവര് കോഷന് ഡിപ്പോസിറ്റ് ഉള്പ്പെടെ 4105 രൂപയും ഓഫീസില് അടയ്ക്കണം. ഫോണ് 9400525435, 7012319448, 04936 282095

‘എയിംസ് അടക്കം യാഥാര്ത്ഥ്യമാക്കണം’; ബജറ്റിന് മുന്നോടിയായി കേന്ദ്രത്തിന് മുന്നില് ആവശ്യങ്ങളുമായി കേരളം
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മുന്നിൽ ആവശ്യങ്ങളുമായി കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായി നടത്തിയ ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ധനകാര്യ മന്ത്രി കെ







