പുൽപ്പള്ളി: പാടിച്ചിറ കിളിയാംകട്ട ജോസ് (68) ആണ് മരിച്ചത്. പാടിച്ചിറ ടൗണിൽ പച്ചക്കറി കട നടത്തിവരികയായിരുന്നു. ഇന്ന് പകൽ ജോസ് പാടിച്ചിറയിലെ കടയിലുണ്ടായിരുന്നു. വൈകുന്നേരത്തോടെ ജോസിനെ കാണാതായതിനെ തുടർന്ന് നാട്ടുകാർ ഫോണിലും മറ്റും വിളിച്ചുനോക്കി യെങ്കിലും ലഭിച്ചില്ല. സന്ധ്യയോടെയാണ് പച്ചക്കറി കടയോട് ചേർന്നുള്ള ജോസിന്റെ അടച്ചിട്ട കോഴിക്കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെ ത്തുകയായിരുന്നു. അയൽക്കൂട്ടത്തിലും ബാങ്കിലുമൊക്കെയായി സാമ്പത്തിക ബാധ്യതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. പച്ചക്കറി കച്ചവട ത്തിന പുറമേ പാടിച്ചിറ ടൗണിലെ ചുമട്ടുതൊഴിലാളികൂടെയാണ് ജോസ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ബത്തേരി ഗവ.താലൂക്ക് ആശുപത്രി യിലെ മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ലിസി. മക്കൾ: ലിജോ, ജിതിൻ,ജിസ.

ലയണല് മെസി ഡിസംബറില് ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്ശിക്കും
കൊല്ക്കത്ത: അര്ജന്റീന ഫുട്ബോള് ടീം നായകന് ലിയോണല് മെസി ഡിസംബറില് ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന് അര്ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്ത്താ ഏജന്സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര് 12ന്