കെഎസ്‌ആർടിസിക്ക്‌ 74.20 കോടി രൂപ കൂടി അനുവദിച്ചു; ഈ വർഷം ഇതുവരെ സർക്കാർ നൽകിയത് 865 കോടി രൂപ

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക്‌ 74.20 കോടി രൂപ കൂടി അനുവദിച്ചു. പെൻഷൻ വിതരണത്തിന്‍റെ വായ്‌പാ തിരിച്ചടവിനാണ്‌ സഹായം. ഈ വർഷം ഇതുവരെ കെഎസ്‌ആർടിസിക്ക്‌ സർക്കാർ നൽകിയത്‌ 865 കോടി രൂപയാണ്. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ബജറ്റിൽ വകയിരുത്തിയത് 900 കോടി രൂപയാണ്.

പെൻഷൻ വിതരണത്തിന് കോർപ്പറേഷൻ പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് എടുത്ത വായ്പകളുടെ തിരിച്ചടവിനാണ് പണം അനുവദിച്ചത്. രണ്ടം പിണറായി സർക്കാർ ഇതുവരെ 6044 കോടി രൂപയാണ് ഇതുവരെ കെ എസ് ആർ ടി സി ക്ക് അനുവദിച്ചത്.

നേരത്തെ ഓണത്തിന് മുന്നോടിയായി 30 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് അനുവദിച്ചിരുന്നു. കെ എസ് ആർ ടി സി ജീവനക്കാർക്ക് ഓണത്തിന് മുൻപ് ഒറ്റത്തവണയായി ശമ്പളം നൽകുമെന്ന് നേരത്തെ മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കുകയുണ്ടായി. സെപ്തംബർ മാസത്തിലെ പെൻഷൻ ഓണത്തിന് മുൻപ് നൽകണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.

കർഷക അവാർഡ് ഏറ്റുവാങ്ങി ടി.എം ജോർജ്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കാർഷിക വികസന ബാങ്കിന് അവാർഡ്

2024-25 വർഷത്തെ കുടിശിക നിവാരണ പ്രവർത്തനങ്ങൾക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബേങ്ക് ഏർപ്പെടുത്തിയ സ്പെഷ്യൽ അവാർഡ്.വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ്‌ കെ.സുഗതൻ, സെക്രട്ടറി എ.നൗഷാദ്

വൈദ്യുതി മുടങ്ങും

പാടിച്ചിറ കെഎസ്ഇബി പരിധിയിൽപ്പെടുന്ന സി വി കവല, പാറക്കടവ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ (ഒക്ടോബര്‍ 16) രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. Facebook Twitter

കാണാതായ മധ്യവയസ്‌കനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

മാനന്തവാടി: വീട്ടിൽ നിന്നും കാണാതായ മധ്യവയസ്കന്റെ മൃതദേഹം വീടിന് സമീപത്തെ കുളത്തിൽ കണ്ടെത്തി. കല്ലോടി ചേമ്പിലോട് വീട്ടിൽ ഗോവിന്ദൻ (50) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്‌ച മുതലാണ് ഇദ്ധേഹത്തെ കാണാതാ യത്. മാനന്തവാടി അഗ്‌നിരക്ഷാ

വ്യാജ സിഗരറ്റ് വിതരണം നടത്തി മുങ്ങിയയാൾ പിടിയിൽ

തലപ്പുഴ: സിഗരറ്റ് പാക്കറ്റുകൾ വ്യാജമായി നിർമിച്ച്‌ വിൽപ്പന നടത്തിയ കേസിലുൾപ്പെട്ട ശേഷം വിദേശത്തേക്ക് മുങ്ങിയയാൾ പിടിയിൽ. ബത്തേരി പള്ളിക്കണ്ടി കായാടൻ വീട്ടിൽ മുഹമ്മദ്‌ യാസിൻ (23) നെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. 2024

ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റായി കെ എം ഫ്രാൻസിസ് ചുമതലയേറ്റു.

ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റായി കെ.എം ഫ്രാൻസിസിനെയും വൈസ് പ്രസിഡന്റായി കെ.പി വിജയിയെയും തെരഞ്ഞെടുത്തു. എം മധുവാണ് സംസ്ഥാന സ്പോർട്‌സ് കൗൺസിൽ പ്രതിനിധി. ജില്ലാ സ്പോർട്‌സ് കൗൺസിൽ രൂപീകരിക്കുന്നതിനായി ചൊവ്വാഴ്ച രാവിലെ 10 മണിക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.