മുട്ടില്‍ അടുവാടിവീട്ടില്‍ കെ.പി ആരിഫ്(45) ആണ് മരിച്ചത്. ഇന്ന് മൂന്ന് മണിയോടെ ദേശീയപാതയില്‍ കൊളഗപ്പാറയ്ക്ക് സമീപമാണ് അപകടം. ബത്തേരി ഭാഗത്തുനിന്നും പച്ചക്കറിയുമായി വരുകയായിരുന്ന ദോസ്ത് ഗുഡസ് വാഹനവും,സ്കൂട്ടറുമാണ് അപകടത്തില്‍ പെട്ടത്. മൃതദേഹം ബത്തേരിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി
കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ