ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അപരിചിതന്റെ ഹോട്ടൽ മുറിയിലേക്ക് വകതിരിവുള്ള ഒരു സ്ത്രീയും പോകില്ല; ബലാത്സംഗ കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കി ആക്കികൊണ്ട് ബോംബെ ഹൈക്കോടതിയുടെ പരാമർശം ഇങ്ങനെ…

ഹോട്ടല്‍ മുറിയില്‍ വെച്ച്‌ ബലാത്സംഗം ചെയ്തെന്നും സ്വകാര്യ ഫോട്ടോകള്‍ പകർത്തി ബന്ധുക്കള്‍ക്ക് അയച്ചെന്നുമുള്ള കേസില്‍ പ്രതിയായ യുവാവിനെ കുറ്റവിമുക്തനാക്കി ബോംബെ ഹൈകോടതി. ആദ്യത്തെ കൂടിക്കാഴ്ചയില്‍ ഒരാള്‍ ഹോട്ടല്‍ മുറിയിലേക്ക് വിളിക്കുമ്ബോള്‍ വകതിരിവുള്ള ഒരു സ്ത്രീയും പോകില്ലെന്ന് ജസ്റ്റിസ് ഗോവിന്ദ് സനപ് ബലാത്സംഗക്കുറ്റം റദ്ദാക്കിക്കൊണ്ട് പറഞ്ഞു.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് ഹോട്ടല്‍ മുറിയില്‍ വെച്ച്‌ ബലാത്സംഗം ചെയ്തെന്നായിരുന്നു യുവതിയുടെ പരാതി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് ഫോണിലൂടെ ബന്ധം തുടരുകയായിരുന്നു. 2017 ഫെബ്രുവരിയില്‍ യുവാവ് പരാതിക്കാരി പഠിക്കുന്ന കോളജില്‍ കാണാൻ വന്നു. മാർച്ചില്‍ ഇയാള്‍ ഒരു ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചു. ഇവിടെവച്ച്‌ ബലാത്സംഗം ചെയ്തെന്നും നഗ്നഫോട്ടോകള്‍ പകർത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു.

പിന്നീട് ഇരുവരും തമ്മില്‍ തെറ്റിയതോടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും യുവതിയുടെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. യുവതിയുടെ പ്രതിശ്രുത വരന് ചിത്രങ്ങള്‍ അയച്ചതിന് പിന്നാലെയാണ് ഇവർ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍, യുവതി പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാനാവാത്തതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

‘യുവതിക്ക് പ്രതിയുമായി നേരത്തെ പരിചയമില്ലെന്നാണ് പറയുന്നത്. ഹോട്ടലില്‍ വെച്ച്‌ ഇവരുടെ ആദ്യത്തെ കൂടിക്കാഴ്ചയാണ്. പ്രതിയുടെ അഭ്യർഥന പ്രകാരമാണ് ഹോട്ടലില്‍ പോയതെന്ന് യുവതി പറയുന്നു. എന്‍റെ അഭിപ്രായത്തില്‍, യുവതിയുടെ ഈ നടപടി ഇത്തരമൊരു സാഹചര്യത്തില്‍ വകതിരിവുള്ള ഒരു സ്ത്രീ ചെയ്യുന്നതല്ല. ഒരു പുരുഷന്‍റെ ഭാഗത്തുനിന്നുള്ള അത്തരമൊരു നടപടിയിലൂടെ സ്ത്രീക്ക് അപായ മുന്നറിയിപ്പ് ലഭിക്കുന്നതാണ്’ -കോടതി പറഞ്ഞു.

‘ഏതെങ്കിലുമൊരു സാഹചര്യത്തില്‍ യുവതിക്ക് അജ്ഞാതനായ ഒരാളോടൊപ്പം ഹോട്ടല്‍ മുറിയില്‍ പോകേണ്ടിവരികയാണെങ്കില്‍, എന്തെങ്കിലും അപകടാവസ്ഥ തോന്നിയാല്‍ ശബ്ദമുയർത്താനോ കരയാനോ കഴിയുമായിരുന്നു. 2017 ഫെബ്രുവരിയില്‍ നടന്നുവെന്ന് പറയുന്ന സംഭവത്തില്‍ 2017ല്‍ മാർച്ചില്‍ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടും പരാതി നല്‍കിയില്ല. ഒക്ടോബറിലാണ് പരാതി നല്‍കുന്നത്’ -കോടതി നിരീക്ഷിച്ചു. തുടർന്ന് പ്രതിക്കെതിരായ വകുപ്പുകള്‍ റദ്ദാക്കുകയായിരുന്നു.

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്ര‌യൽ

പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബൈജുവി ന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ സംയു ക്ത വാഹന പരിശോധനയിൽ ബസ്സ് യാത്രക്കാരനിൽ നിന്നും 205 ഗ്രാം കഞ്ചാ വ് പിടികൂടി.

എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍

ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തിയ മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍. കോഴിക്കോട്, കോട്ടൂര്‍, ബ്രാലിയില്‍ വീട്ടില്‍, പി. സാജിദ്(39), ബാലുശ്ശേരി കുനിയിൽ വീട്ടിൽ ശ്രാവൺ രാജ് (34) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും

വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ പെരുവക, കുരിശിങ്കല്‍,പുലിക്കാട്, കരിന്തിരിക്കടവ്, മുത്തപ്പന്‍മടപ്പുര പ്രദേശങ്ങളില്‍ നാളെ(ജനുവരി 9) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍

ഡ്രൈവര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വിലാസം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 17 ന് രാവിലെ 11 ന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്

ഹിന്ദി അധ്യാപക നിയമനം

വാകേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി വിഭാഗത്തില്‍ ഹിന്ദി അധ്യാപക തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, ബയോഡാറ്റയുമായി ജനുവരി 12 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.