എടവക ഗ്രാമപഞ്ചായത്ത ആസ്തിയില്‍ ഉള്‍പ്പെടാത്തതും പൊതുജനങ്ങള്‍ ഉപയോഗിക്കുന്നതുമായ റോഡുകള്‍, നടപ്പാതകള്‍ സംബന്ധിച്ച വിവരങ്ങള്‍ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നു. പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ 30 ദിവസത്തിനകം പഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം അറിയിക്കാം. നിശ്ചിത തിയതിക്കകം ആക്ഷേപങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ആസ്തികള്‍ പഞ്ചായത്ത് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുമെന്ന് സെക്രട്ടറി അറിയിച്ചു.

ജല വിതരണം മുടങ്ങും
മീനങ്ങാടി ജലഅതോറിറ്റി പമ്പിങ് സ്റ്റേഷനില് അറ്റകുറ്റ പ്രവര്ത്തികള് നടക്കുന്നതിനാല് (നവംബര് 26, 27) കൃഷ്ണഗിരി, പുറക്കാടി പ്രദേശങ്ങളില് ജല വിതരണം പൂര്ണമായും മുടങ്ങും. Facebook Twitter WhatsApp







