എംഡിഎംഎ കടത്തിന് മറയായി സ്ത്രീകൾ; കേരളത്തിൽ രണ്ടാഴ്ചക്കിടെ രാസ ലഹരിയുമായി അറസ്റ്റ് ചെയ്തത് 2 യുവതികളെ

രാസലഹരി സംഘങ്ങള്‍ക്കെതിരായ പരിശോധനയും നടപടികളും ശക്തമായതോടെ ലഹരിക്കടത്തിന് സ്ത്രീകളെ ഉപയോഗിക്കുന്ന രീതിയും ഏറി വരികയാണ്. കോഴിക്കോട് റൂറല്‍ പരിധിയില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ രണ്ട് സ്ത്രീകളെയാണ് രാസ ലഹരിയുമായി അറസ്റ്റ് ചെയ്തത്.

കോഴിക്കോട് നാദാപുരത്ത് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാസലഹരിയായ എംഡിഎംഎയുമായി മുഹമ്മദ് ഹിജാസ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കാറില്‍ കടത്തുകയായിരുന്ന 32 ഗ്രാം എം ഡി എം എയുമായി ഇയാളെ നാദാപുരം പോലീസ് പിടികൂടുമ്ബോള്‍ കൂടെ വയനാട് കമ്ബളക്കാട് സ്വദേശി അഖിലയും ഉണ്ടായിരുന്നു. വടക്കന്‍ കേരളത്തിലെ ലഹരിക്കടത്ത് സംഘത്തിലെ കണ്ണിയായ ഹിജാസ് സൗഹൃദം മുതലെടുത്താണ് അഖിലയെ ലഹരിക്കടത്തിനായി ഉപയോഗിച്ചതെന്നാണ് വിവരം.

ആഗസ്റ്റ് 28ന് തിരുവമ്ബാടിയിലുണ്ടായ സംഭവവും സമാന രീതിയിലായിരുന്നു. നിരവധി ലഹരിക്കേസുകളില്‍ പ്രതിയായ വാവാട് സ്വദേശി വിരലാട്ട് മുഹമ്മദ് ഡാനിഷിനൊപ്പം പിടിയിലായത് കൈതപ്പൊയില്‍ ആനോറമ്മല്‍ ജിന്‍ഷ എന്ന യുവതിയായിരുന്നു. ആനക്കാംപൊയിലിലെ റിസോര്‍ട്ടിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.സംശയം തോന്നാതിരിക്കാനും വാഹന പരിശോധനയില്‍ നിന്നും മറ്റും രക്ഷപ്പെടാനുമാണ് സ്വര്‍ണക്കടത്തിലേതിന് സമാനമായ രീതിയില്‍ ലഹരിക്കടത്തിലും സ്ത്രീകളെ ഉപയോഗിക്കുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

സ്‌പോട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ /പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കളിക്കളം 2025 കായിക മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോര്‍ട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അപ്പര്‍

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ

സംസ്ഥാന എക്‌സൈസ് കലാ-കായിക മേള ലോഗോ പ്രകാശനം ചെയ്തു.

ജില്ലയില്‍ ഒക്ടോബര്‍ 17 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന 21-മത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ ലോഗോ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു പ്രകാശനം ചെയ്തു. മന്ത്രിയുടെ ഓഫീസില്‍ നടന്ന ലോഗോ

വാളേരി സ്വദേശി മൂവാറ്റുപുഴയിൽ മുങ്ങി മരിച്ചു

വളേരി: വാളേരി സ്വദേശിയായ യുവ എഞ്ചിനിയർ വളേരി ഇടുകുനിയിൽ അർജ്ജുൻ(23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് മൂവാറ്റുപുഴ രാമമംഗലം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. പിതാവ്: നാരായണൻ, മാതാവ്: പത്മിനി, സഹോദരൻ:

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.