മലപ്പുറത്ത് ഭർത്തൃമതിയായ യുവതിയെയും രണ്ടു മക്കളെയും കാണാതായി; പരാതിയുമായി ഭർത്താവ് രംഗത്ത്

വളാഞ്ചേരി പൈങ്കണ്ണൂരില്‍ ഭര്‍തൃമതിയായ യുവതിയെയും രണ്ടു മക്കളെയും കാണാനില്ലെന്ന് പരാതി. പൈങ്കണ്ണൂര്‍ സ്വദേശി അബ്ദുല്‍ മജീദിന്റെ ഭാര്യ ഹസ്ന ഷെറിന്‍ (27) മകള്‍ ജിന്ന മറിയം (3) മകന്‍ ഹൈസും (5) എന്നിവരെയാണ് കാണാതായത്. മൂന്ന് പേരെയും ശനിയാഴ്ച്ച വൈകുന്നേരം മുതലാണ് കാണാതായത്. ശനിയാഴ്ച്ച വൈകീട്ട് ഹസ്ന തന്റെ വീട്ടിലേക്കാണെന്ന് പറഞ്ഞാണ് യാത്രയായത്. പിന്നീട് ബന്ധുവീട്ടിലേക്ക് വിളിച്ച്‌ അന്വേഷിച്ചപ്പോള്‍ അവിടെയെത്തിയല്ലെന്നുള്ള വിവരം ആണ് ലഭിച്ചത്.

പിന്നീട് അബ്ദുല്‍ മജീദ് കുറ്റിപ്പുറം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സ്ഥലത്തെത്തിയ പൊലീസ് ഫോണിന്റെ ലൊക്കേഷന്‍ ചേളാരി ഭാഗത്തു ഉണ്ടെന്ന് കണ്ടെത്തി. പിന്നീട് ലൊക്കേഷന്‍ ലഭിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു.

ഭാര്യവുമായി അഭിപ്രായ വ്യത്യാസങ്ങളോ കുടുംബത്തില്‍ തര്‍ക്കങ്ങളോ ഒന്നും ഇല്ലെന്ന് ഭര്‍ത്താവ് അബ്ദുള്‍ മജീദ് പറഞ്ഞു. യുവതിക്കും കുട്ടികള്‍ക്കുമായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് കുറ്റിപ്പുറം പൊലീസ്. ഈ ഫോട്ടോയില്‍ കാണുന്ന യുവതിയെ കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കുറ്റിപ്പുറം എസ് എച്ച്‌ ഓ മൊബൈലില്‍ അറിയിക്കണമെന്ന് അഭ്യാര്‍ത്ഥിക്കുന്നു. ബന്ധപ്പെടേണ്ട നമ്ബര്‍: 9497947223.

കാസർകോട് 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

കാസര്‍കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പിതാവ് വീട്ടില്‍

വോട്ടു ചോരിക്കെതിരെ ഒപ്പ് ശേഖരണം

വോട്ടു ചോരിക്കെതിരെ വൈത്തിരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഒപ്പ് ശേഖരണം നടത്തി. തരിയോട് മണ്ഡലം കാവുമന്ദം ടൗണിലായിരുന്നു ഒപ്പ് ശേഖരണ പരിപാടി സംഘടിപ്പിച്ചത്. സാധാരണക്കാരൻറെ സമ്മതിദാനാവകാശം കള്ളത്തരത്തിലൂടെ തട്ടിയെടുത്ത് ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം

എം.ടി. ബി കേരള ട്രാക്ക് പരിശോദന നടത്തി

മാനന്തവാടി: എട്ടാമത് എം.ടി. ബി കേരള ഇൻ്റർനാഷണൽ സൈക്ലിംഗ് ടൂർണമെൻ്റിൻ്റെ ട്രാക്ക് പരിശോദന മാനന്തവാടി പ്രിയദർശിനി എസ്റ്റേറ്റിൽ വെച്ച് നടന്നു. തുടർന്ന് ട്രാക്കുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച പട്ടിക ജാതി – പട്ടിക വർഗ

സുൽത്താൻ ബത്തേരിയിൽ വാഹനാപകടം; വയോധികൻ മരിച്ചു

സുൽത്താൻ ബത്തേരിയിൽ കെഎസ്ആർടിസി ബസിടിച്ച് വയോധികൻ മരിച്ചു. കരടിപ്പാറ പാമ്പള സ്വദേശി കുഞ്ഞപ്പൻ (87)ആണ് മരിച്ചത്. ഗാന്ധിജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. Facebook Twitter WhatsApp

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.