നബിദിനാശംസകള്‍ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭേദചിന്തകള്‍ക്ക് അതീതമായി മാനവികത ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ടുപോകാൻ മാനവരാശിക്ക് കരുത്തുപകരുന്നതാണ് ഏതൊരു നബി സ്മരണയെന്നും അദ്ദേഹം ആശംസാ സന്ദേശത്തില്‍ പറഞ്ഞു. സമഭാവനയുടെയും സഹോദര്യത്തിന്റെയും സന്ദേശമാണ് നബിദിനം പങ്കുവെക്കുന്നത്. ഭേദചിന്തകള്‍ക്കതീതമായി മാനവികത ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ടുപോകാൻ മാനവരാശിക്ക് കരുത്തുപകരുന്നതാണ് ഏതൊരു നബിസ്മരണയും. വെല്ലുവിളികളെ ഒത്തൊരുമയോടെ നേരിടാനും ഒന്നിച്ച് മുന്നേറാനും നമുക്ക് സാധിക്കട്ടെയെന്നും എല്ലാവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ നേരുന്നതായും മുഖ്യമന്ത്രി കുറിച്ചു.

സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്നിക്കൽ ഹൈസ്കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







