കൽപ്പറ്റ:വുമൺ ചേംബർ ഓഫ് കൊമേഴ്സിൻ്റെ ആഭിമുഖ്യത്തിൽ 28 ന് മേപ്പാടിയിൽ വെച്ച് നടത്തപ്പെടുന്ന “റീ തിങ്ക് വയനാട് ” എന്ന ക്യാംപെയിൻ്റെ പ്രചരണാർത്ഥമാണ് ബൈസിക്കിൾ റാലി സംഘടിപ്പിച്ചത്. വയനാട് ബൈക്കേഴ്സ് ക്ലബ്ബും, ഡബ്യൂസിസിയും സംയുക്തമായാണ് റാലി നടത്തിയത്. സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച റാലി ഡബ്ല്യൂ സിസി വയനാട് ജില്ലാ പ്രസിഡൻ്റ് ബിന്ദു മിൽട്ടൺ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ വയനാട് ബൈക്കേഴ്സ് ക്ലബ്ബ് സെക്രട്ടറി ഷൈജൽ കുന്നത്ത്, ഡബ്യൂസിസി സെക്രട്ടറി ശ്യാമള , നിതിൻ, ഹാഷിം, പ്രേംജിത്ത്, അപർണ്ണ വിനോദ് എന്നിവർ സംസാരിച്ചു.

ജി.യു.പി.എസ് പുളിയാർമലയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ഹെഡ്മാസ്റ്റർ ജോസ് കെ സേവ്യർ ദേശീയ പതാക ഉയർത്തി.പി.ടി.എ എക്സിക്യൂട്ടിവ് അംഗം ജീവരാജ് കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ഭാരതാംബ , ഗാന്ധിജി എന്നിവരുടെ വേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി സ്വാതന്ത്ര്യ ദിന