കോറോം: വിദ്യഭ്യാസ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന ഷീൻ ഇൻ്റർനാഷ്ണലിൻ്റെ നേതൃത്വത്തിൽ മികച്ച ട്രൈയ്നേഴ്സിനെ വാർത്തെടുക്കുന്നതിനുള്ള റിഫ്ളക്ഷൻ ട്രെയ്നേഴ്സ് ട്രൈനിങ്ങിൻ്റെ അഞ്ചാം ബാച്ചിൻ്റെ പരിശീലനം വയനാട് കോറോം വെസ്റ്റേൺ ഗഡ്സ് ക്യാമ്പസിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഷീൻ മാനേജിങ് ഡയറക്ടർ മുഹമ്മദ് റാഫി കെ.ഇ, റഊഫ് എളേറ്റിൽ, നിഷാദ് മുഹമ്മദ്, ബഷീർ എടാട്ട് , ബഷീർ ചാലുശ്ശേരി, മുസ്തഫ ചെന്നലോട് , ഫെമിന ഷാജു എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

താത്പര്യപത്രം ക്ഷണിച്ചു.
നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ബേഗൂര്‍ റെയിഞ്ച് പരിധിയിലെ നഗരവനം പദ്ധതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാത, ഇരിപ്പിടം, പ്രവേശന കവാടം, സംരക്ഷണ വേലി,







