പനമരം: വിളമ്പുകണ്ടം കൈപ്പാട്ടുക്കുന്നിൽ പഴയ വീട് പൊളിക്കുന്നതി
നിടെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു. പനമരം പരക്കുനി കോളനിയിലെ വാസു (45) ആണ് മരിച്ചത്. കൈപ്പാട്ടുക്കുന്നിൽ പഴയ വീട് പൊളിക്കുന്നതിനിടെയാണ് കോൺഗ്രീറ്റ് സ്ലാബും, കട്ടകളും തകർന്ന് വീഴുകയായിരുന്നു. സംഭവ സമയം വാസുവിനെ കൂടാതെ മറ്റൊരു തൊഴിലാളി കൂടെ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ഇയാൾ ഓടിമാറുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ വാസുവിനെ പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മാന ന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

ജി.യു.പി.എസ് പുളിയാർമലയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ഹെഡ്മാസ്റ്റർ ജോസ് കെ സേവ്യർ ദേശീയ പതാക ഉയർത്തി.പി.ടി.എ എക്സിക്യൂട്ടിവ് അംഗം ജീവരാജ് കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ഭാരതാംബ , ഗാന്ധിജി എന്നിവരുടെ വേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി സ്വാതന്ത്ര്യ ദിന