ജി.വി.എച്ച്.എസ്.എസ് വെള്ളാർമല സ്കൂളിലെ ജൂനിയർ,സബ് ജൂനിയർ ഫുട്ബോൾ ടീമിനായുള്ള ടീം ജേഴ്സിയുമായി സ്കാമ്പിലോ സ്പോർട്സ് മാൾ (മുട്ടിൽ, വയനാട്) സ്കൂളിൽ എത്തുകയും കുട്ടികൾക്കായി ജേഴ്സിയും രണ്ട് ഫുട്ബോളും സമ്മാനിക്കുകയും ചെയ്തു. സ്കാമ്പിലോ സ്പോർട്സ് മാൾ പ്രതിനിധികളായ ഹസീബ്, മൻസൂർ, മുജീബ് റഹ്മാൻ, വെള്ളാർമല സ്കൂളിലെ അധ്യാപകരായ ജെന്നിഫർ, മെഹബൂബ് റാസി, ആദിൽ, ഷബ്ന എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഈ ജേഴ്സി അണിഞ്ഞ് സബ് ജൂനിയർ ഫുട്ബോൾ ടീം വൈത്തിരി സബ്ജില്ല സബ് ജൂനിയർ ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.

താത്പര്യപത്രം ക്ഷണിച്ചു.
നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ബേഗൂര്‍ റെയിഞ്ച് പരിധിയിലെ നഗരവനം പദ്ധതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാത, ഇരിപ്പിടം, പ്രവേശന കവാടം, സംരക്ഷണ വേലി,







