ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സി പരീക്ഷകള്‍ സെപ്റ്റംബര്‍ 29 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെ കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ നടത്തുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. ആഗസ്റ്റ് 11 ന് നടത്താനിരുന്ന പി. ജി (2022 അഡ്മിഷന്‍) മൂന്നാം സെമസ്റ്റര്‍, പി. ജി (2023 അഡ്മിഷന്‍) രണ്ടാം സെമസ്റ്റര്‍ ,യു ജി (2022 അഡ്മിഷന്‍) മൂന്നാം സെമസ്റ്റര്‍ പരീക്ഷകളാണ് 29 ന് നടത്തുന്നത്. പ്രസ്തുത പരീക്ഷ എഴുതാന്‍ കഴിയാതെപോയ മറ്റ് പരീക്ഷാ കേന്ദ്രങ്ങളിലെ പഠിതാക്കള്‍ക്കും യൂണിവേഴ്‌സിറ്റിയില്‍ അപേക്ഷ നല്‍കി ഗവ കോളേജില്‍ പരീക്ഷയെഴുതാം. അന്വേഷണങ്ങള്‍ക്ക് e23@sgou.ac.in ബന്ധപ്പെടാം. ഫോണ്‍ 9188920013, 9188920014.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം
ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്






