2018 – 21 എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ നിയമനം കുറവിൽ പ്രതിഷേധിച്ചുള്ള സൂചന ഉപവാസ സമരം നടത്തി. അസോസിയേഷൻ സെക്രട്ടറി അഖിൽ ജോസഫ് സമരം
ഉദ്ഘാടനം ചെയ്തു.ഏറ്റവും കുറവ് നിയമനം നടന്ന വയനാട് ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിൽ നിന്നും നിയമനക്കുറവ് പരിഹരിക്കുക, യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് നിയമനം നിലവിലുള്ള ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിൽ നിന്നും നികത്തുക, സെക്രട്ടറിയേറ്റ് ലാസ്റ്റ് ഗ്രേഡ് തസ്തികകളിലെ കോമ്പൻസേഷൻ ഒഴിവുകൾ അതാത് ജില്ലകൾക്ക് നൽകുക, താൽക്കാലിക ലാസ്റ്റ് ഗ്രേഡ് തസ്തികകൾക്ക് പകരമായി സ്ഥിരം തസ്തികകൾ സൃഷ്ടിക്കുക, അർഹതപ്പെട്ട എസ് ടി വാച്ച്മാൻ തസ്തികകൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപവാസ സമരം സംഘടിപ്പിച്ചത്. മൂന്നുവർഷം ചെയ്യാനുള്ള ലിസ്റ്റിൽ നിന്നും ഏറ്റവും പിന്നോക്കം നിൽക്കുന്ന വയനാട് ജില്ലയിൽ നിന്നും 182 നിയമനം മാത്രമാണ് ഇതുവരെ നടന്നിരിക്കുന്നത്. 1700 പേരുടെ ലിസ്റ്റിൽ നിന്നുമാണ് ഇത്രയും പേർക്ക് മാത്രം നിയമനം ലഭിച്ചത്. ഇതിനു പരിഹാരം കണ്ടില്ലെങ്കിൽ ഒന്നാം തീയതി മുതൽ റിലേ സമരം തുടങ്ങാനാണ് എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ്റെ തീരുമാനം. സമരത്തിൽ ചിത്ര തങ്കപ്പൻ, എൻ.കെ വിനീത, വിഷ്ണു പ്രസാദ്, അർജുൻ സി.എസ്, എം.എസ് സുധിൻ, ജയപ്രകാശ്, റ്റി.എ ഉണ്ണി എന്നിവർ പങ്കെടുത്തു.

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം
ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ






