കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി.കോം ബിരുദവും പി.ജി.ഡി.സിഎ യോഗ്യതയും അക്കൗണ്ടിംഗ് ബുക്ക് കീപ്പിംഗില്‍ മുന്‍പരിചയമുള്ള പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുമായി ഒക്‌ടോബര്‍ 7 രാവിലെ 10.30 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍- 04936 202035

യൂണിയൻ ബാങ്ക് മൊബൈൽ മെഡിക്കൽ യൂണിറ്റ് കൈമാറി.
യൂണിയൻ ബാങ്ക് സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ എമര്‍ജൻസി മെഡിക്കൽ മൊബൈൽ യൂണിറ്റ് വാഹനം ആരോഗ്യ വകുപ്പിന് കൈമാറി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ റീജ്യണൽ ഹെഡ് ഉഷയിൽ നിന്ന്







