മാനന്തവാടി: ഇടത് ഭരണകൂടം കഴിഞ്ഞ എട്ട് വർഷക്കാലമായി വഞ്ചിക്കുകയാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ചവറ ജയകുമാർ പറഞ്ഞു. സിവിൽ സർവീസിൽ ആനുകൂല്യ നിഷേധങ്ങൾ തുടർക്കഥയാക്കിക്കൊണ്ട് മുന്നോട്ട് പോകുമ്പോൾ ജീവനക്കാർ വലിയ പ്രതിസന്ധി നേരിടുകയാണ്. സാമ്പത്തിക ആനുകൂല്യങ്ങളെല്ലാം തന്നെ തടഞ്ഞ് വയ്ക്കുന്ന പ്രവണത ഒട്ടും ആശാസ്യമല്ല, ജീവനക്കാരെ വിശ്വാസത്തിലെടുത്ത് പരസ്പര വിശ്വാസത്തിൽ മുന്നോട്ട് പോകാൻ സർക്കാർ തയാറാകണമെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് മോബിഷ് പി. തോമസ് അധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ എക്സ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എം. ജാഫർഖാൻ സംഘടനാ ചർച്ച ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ എം.ജെ.തോമസ് ഹെർബിറ്റ് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ജി.എസ്.ഉമാശങ്കർ, കെ.കെ.രാജേഷ്ഖന്ന, രഞ്ജു.കെ.മാത്യു, വി.പി.ബോബിൻ, എം.പി. ഷനിജ്, വി.എൽ.രാകേഷ് കമൽ, കെ. പ്രദീപൻ, ജില്ലാ സെക്രട്ടറി പി.ജെ.ഷൈജു, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ഹനീഫ ചിറക്കൽ, കെ.എ. മുജീബ്, കെ.ടി.ഷാജി, സജി ജോൺ, ജോർജ് സെബാസ്റ്റ്യൻ, ഇ.എസ്.ബെന്നി, ആർ.രാംപ്രമോദ്, സി.ജി.ഷിബു, സി.കെ. ജിതേഷ്, എം.ജി. അനിൽകുമാർ, കെ.ആർ രതീഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് : കെ.ടി.ഷാജി
സെക്രട്ടറി : പി.ജെ. ഷൈജു
ട്രഷറർ: സി.ജി. ഷിബു എന്നിവരെ തെരഞ്ഞെടുത്തു.