പൂക്കോട് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് സ്‌കൂള്‍ കലോത്സവം, സര്‍ഗ്ഗോത്സവം തുടങ്ങിയ വേദികളില്‍ അവതരിപ്പിക്കാനുള്ള നാടക പരിശീലനം, നൃത്ത പരിശീലനം എന്നിവ നല്‍കുന്നതിന് പരിചയ സമ്പന്നരായ വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, പ്രതീക്ഷിക്കുന്ന പ്രതിഫലം എന്നിവ രേഖപ്പെടുത്തിയ അപേക്ഷകള്‍ ഒക്‌ടോബര്‍ 4 ന് വൈകീട്ട് 3 വരെ പൂക്കോട് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സ്വീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ നൂറുമണിക്കൂറില്‍ കുറയാതെ പരിശീലനം നല്‍കേണ്ടതാണ്. ഫോണ്‍ 04936 296095

ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ വിനോദ് കുമാറിന് രണ്ടാം സ്ഥാനം
പാലക്കാട് വെച്ച് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ സാമൂഹ്യശാസ്ത്ര മേളയിൽ പ്രൈമറി വിഭാഗം അധ്യാപകർക്കായി നടത്തിയ തൽസമയ ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ പടിഞ്ഞാറത്തറ യുപി സ്കൂളിലെ അധ്യാപകനായ പുഷ്പത്തൂർ വിനോദ് കുമാർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.







