കേരള കള്ളു വ്യവസായ ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികളുടെ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും ലാപ്‌ടോപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായിരിക്കണം അപേക്ഷകര്‍.സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, എന്‍ട്രന്‍സ് കമ്മീഷണറുടെ അലോട്ട്‌മെന്റ് ലെറ്റര്‍, സ്‌കോര്‍ ഷീറ്റ് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കണം. ഒക്‌ടോബര്‍ 20 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍ 0495 2384355

ഫിസിക്സ് അസിസ്റ്റന്റ് പ്രൊഫസർ നിയമനം
മാനന്തവാടി ഗവ. പോളിടെക്നിക് കോളജിൽ ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദവും നെറ്റുമാണ് അടിസ്ഥാന യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദമുള്ളവരെ