സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, കുടുംബശ്രീ. കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി മുഖേന നടപ്പിലാക്കുന്ന വനിതാ ശാക്തീകരണ പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നതിന് വയനാട് ജില്ലയില്‍ നിന്നുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരായ സി.ഡി.എസ് കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 18നും 35നും ഇടയില്‍ പ്രായമുള്ള കുടുംബ വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപയില്‍ കവിയാത്തവരുമായിരിക്കണം അപേക്ഷകര്‍. 50000 രൂപ മുതല്‍ 1 ലക്ഷം വരെയുള്ള വായ്പ തുകയില്‍ ആറു ശതമാനമാണ് പലിശ ഈടാക്കുന്നത്. മൂന്ന് മുതല്‍ നാല് വര്‍ഷങ്ങള്‍ക്കൊണ്ട ് ഗഡുക്കളായി വായ്പ തിരിച്ചടയ്ക്കാം. ഫോണ്‍- 04936 202869, 9400068512

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







